“വാങ്ങുന്നത് മനുഷ്യരാണ്, റോബോട്ടുകൾ അല്ല” നാളത്തെ പരസ്യലോകം എങ്ങനെയാവും!

KLF

“വാങ്ങുന്നത് മനുഷ്യരാണ്, റോബോട്ടുകൾ അല്ല” നാളത്തെ പരസ്യലോകം എങ്ങനെയാവും!


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026-ൽ പരസ്യലോകത്തിന്റെ ഭാവിയും കൃത്രിമബുദ്ധിയും ചർച്ച ചെയ്ത ശ്രദ്ധേയമായ സെഷനിൽ ബ്രാൻഡ് സ്വാമിയും ഫേവർ ഫ്രാൻസിസും പങ്കെടുത്തു. “Advertising: Today, Tomorrow, and the Day After” എന്ന വിഷയത്തിൽ നടന്ന സംവാദം, സാങ്കേതിക മുന്നേറ്റങ്ങൾക്കിടയിലും മനുഷ്യസ്പർശം മാറ്റാനാവില്ലെന്ന സന്ദേശമാണ് മുന്നോട്ട് വെച്ചത്.

ChatGPT, Gemini പോലുള്ള AI ടൂളുകൾ ഉള്ളടക്ക നിർമ്മാണം എല്ലാവർക്കും ലഭ്യമാക്കിയെങ്കിലും, അതിനൊപ്പം നൈതികവും നിയമപരവുമായ പ്രശ്നങ്ങളും ഉയരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. മോഹൻലാൽ, മമ്മൂട്ടി പോലുള്ള താരങ്ങളുടെ AI-രൂപങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് അവരുടെ വർഷങ്ങളായുള്ള ബ്രാൻഡ് ഇമേജിന് ഭീഷണിയാണെന്നും, ഇത്തരം കേസുകൾ നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങുകയാണെന്നും Brand Swamy വ്യക്തമാക്കി.

ഡാറ്റയുടെ ശക്തി അംഗീകരിച്ചുകൊണ്ടു തന്നെ, മനുഷ്യന്റെ മനോഭാവം പൂർണമായി പ്രവചിക്കാൻ AIക്ക് കഴിയില്ലെന്ന് ഫേവർ ഫ്രാൻസിസ് പറഞ്ഞു. “ഒരു ആളിന്റെ ഭക്ഷണരുചി AI ക്ക് പറയാം, പക്ഷേ ഒരു ദിവസത്തെ മൂഡോ ഒരു ചെറിയ വികാരമാറ്റമോ സാധനങ്ങൾ വാങ്ങാനുള്ള തീരുമാനം പെട്ടെന്ന് മാറ്റും. ഉൽപ്പന്നങ്ങൾ വാങ്ങുന്നത് മനുഷ്യരാണ്, റോബോട്ടുകൾ അല്ല,” എന്ന അഭിപ്രായം സെഷന്റെ മുഖ്യ സന്ദേശമായി.


Related Articles