ത്രസിപ്പിക്കുന്ന ക്ലൈമാക്സുകളാണ് ഓരോ ത്രില്ലറുകളെയും വായനക്കാർക്ക് ഇടയിൽ വ്യത്യസ്തമാക്കുന്നത്. വായിച്ചു പഴകിയ ക്ലൈമാക്സുകളില്‍ നിന്നും ചുവട് മാറ്റിപ്പിടിച്ച ഒരു പറ്റം ത്രില്ലർ എഴുത്തുകാരുടെ ക്ലൈമാക്സുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കെഎല്‍എഫ് വേദിയിൽ ചർച്ചയായി.
"ത്രില്ലറുകൾ രചിക്കുമ്പോൾ നടകീയത നമ്മെ മാടി വിളിക്കും. അവിടെ കഥാ തന്തു നഷ്ടപ്പെടാതെ കൃത്യമായ വിവരങ്ങളിൽ ഊന്നി ക്ലൈമാക്സിലേക്ക് എത്തുമ്പോഴാണ് കഥ ആസ്വാദ്യകരമാവുന്നത്" എന്ന് രജത് ആർ അഭിപ്രായപ്പെട്ടു. വായനയുടെ പല ഘട്ടങ്ങളിലൂടെ സഞ്ചാരിച്ചാണ് ഓരോ വായനക്കാരനും ക്ലൈമാക്സില്‍ എത്തുന്നത്.കഥയിൽ ഉടനീളം അവർ അനുഭവിച്ച പിരിമുറുക്കത്തിൽ നിന്നും പുറത്ത് കടക്കുന്ന നിമിഷമാണ് ക്ലൈമാക്സ് എന്നും അവിടെ കൂട്ടിച്ചേർക്കലുകൾ ക്ലൈമാക്സിന്റെ സ്വാധീനം കുറക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വേഗത അല്ലെങ്കിൽ ധൃതി എഴുത്തിന് എപ്പോഴും ഒരു ചതിക്കുഴി ആയിട്ടാണ് കാണുന്നത്.മെഡിക്കൽ ത്രില്ലറുകൾ തയാറാക്കുമ്പോൾ ചില ഭാഗങ്ങളിലെ അനാവശ്യ വിവരണം കുറച്ചു ആറ്റിക്കുറുക്കി എഴുതണം എന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും രജത് അഭിപ്രായപ്പെട്ടു.
ശ്രീ പാർവതിയെ സംബന്ധിച്ച് ക്ലൈമാക്സുകള്‍ മുമ്പേ കണക്ക് കൂട്ടിയുള്ളതല്ല. അവ കഥയുടെ ഒഴുക്കിനൊത്ത് തന്നിലേക്ക് എത്തുന്നതാണ്. പോയേട്രി കില്ലർ ഒഴികെ തന്റെ മറ്റു ത്രില്ലറുകളിലെ ക്ലൈമാക്സുകള്‍ കഥയുടെ ഒഴുക്കിനൊത്ത് തന്നെ തേടി എത്തിയതാണ്.Cക്ലൈമാക്സുകളെ കുറിച്ച് താൻ ആകുലയല്ല എന്നും അവർ കൂട്ടിച്ചേർത്തു.അതോടൊപ്പം എഴുത് ആദ്യം തൃപ്തിപ്പെടുത്തേണ്ടത് എഴുത്തുകാരനെ ആണെന്നും അത്തരത്തിൽ തന്നെ തൃപ്തിപ്പെടുത്താത്ത ഒരുപാട് എഴുത്തുകൾ തന്റെ ഡ്രാഫ്റ്റിൽ കുമിഞ്ഞു കിടക്കുന്നുണ്ട് എന്നും അവർ പറഞ്ഞു.
