''സംസ്കാരമുള്ള ഒരാൾ എങ്ങനെ വിദ്വേഷപരവും കുടിയേറ്റവിരുദ്ധവുമായ ചിന്തകളിലേക്ക് വഴിമാറുന്നു?''

KLF

''സംസ്കാരമുള്ള ഒരാൾ എങ്ങനെ വിദ്വേഷപരവും കുടിയേറ്റവിരുദ്ധവുമായ ചിന്തകളിലേക്ക് വഴിമാറുന്നു?''


കേരള ലിറ്ററേച്ചർ (KLF) 2026ന്റെ മൂന്നാം ദിവസം ഗ്രന്ഥം സ്റ്റേജിൽ "The thin line between despair and extremism" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ പ്രശസ്ത ജർമ്മൻ എഴുത്തുകാരൻ ഇൻഗോ ഷുൽസെയും ബാബു തളിയാത്തും പങ്കെടുത്തു. കൂടാതെ,

സ്വാതി ആചാര്യയുടെ നേതൃത്വത്തിൽ നടന്ന ഈ സെഷനിൽ ഷുൽസെയുടെ കൃതിയുടെ മലയാളം പരിഭാഷയായ "നീതിമാന്മാരായ ഘാതകർ" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ചർച്ചയും നടന്നു.

ഡ്രെസ്ഡൻ സ്വദേശിയും ക്ലാസിക്കൽ ഫിലോളജി, നാടകശാസ്ത്രം എന്നീ പശ്ചാത്തലത്തിൽ നിന്നുമുള്ള എഴുത്തുകാരനുമാണ് ഷുൽസെ. 1977 മുതൽ 1989-90 ലെ ജർമ്മൻ ഐക്യത്തിന്റെ തിരിമറിയായ “വെൻഡെ” വരെയുള്ള കാലഘട്ടത്തിൽ, ഡ്രെസ്ഡനിലെ നോർത്ത്ബർട്ട് പൗളിനി എന്ന പുസ്തകവ്യാപാരിയുടെ ജീവിതമാണ് ഇതിന്റെ പ്രമേയം.

അദ്ദേഹത്തിന്റെ പുസ്തകശാല ഒരു ബൗദ്ധിക അഭയകേന്ദ്രമായി മാറുന്നു. പക്ഷേ, 2002ലെ ഡ്രെസ്ഡൻ വെള്ളപ്പൊക്കവും വിവാഹബന്ധത്തിന്റെ തകർച്ചയും ഉൾപ്പെടെ നിരവധി വ്യക്തിപരവും തൊഴിൽപരവുമായ ദുരന്തങ്ങൾ അദ്ദേഹത്തെ ക്രമേണ വലതുപക്ഷ തീവ്രവാദത്തിലേക്ക് വഴിതെറ്റിക്കുന്നു. സംസ്കാരമുള്ള ഒരാൾ എങ്ങനെ വിദ്വേഷപരവും കുടിയേറ്റവിരുദ്ധവുമായ ചിന്തകളിലേക്ക് വഴിമാറുന്നു എന്നതാണ് ഈ കൃതിയുടെ മുഖ്യചോദ്യമെന്ന് ഷുൽസെ ചൂണ്ടിക്കാട്ടി.


Related Articles