പര്‍വ്വതാരോഹണത്തിലെ രസവും സാഹസികതയും; അനുഭവങ്ങള്‍ പങ്കുവച്ച് ജാംലിംഗ് ടെൻസിംഗ്

KLF

പര്‍വ്വതാരോഹണത്തിലെ രസവും സാഹസികതയും; അനുഭവങ്ങള്‍ പങ്കുവച്ച് ജാംലിംഗ് ടെൻസിംഗ്


ഹിമാലയൻ പർവതനിരകളിലെ അനുഭവങ്ങളും മൗണ്ട് എവറസ്റ്റിനോടുള്ള ആത്മബന്ധവും പങ്കുവെച്ച് പ്രശസ്ത പർവതാരോഹകനായ ജാംലിംഗ് ടെൻസിംഗ്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിൽ നിന്ന് −45 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പുള്ള മറ്റൊരു ലോകത്തിലേക്കുള്ള തന്റെ ജീവിതയാത്രയെക്കുറിച്ച് പറഞ്ഞാണ് കെഎല്‍എഫ് വേദിയില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.എട്ട് വയസുള്ളപ്പോൾ പിതാവിനൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ യാത്രയാണ് തന്റെ ജീവിതത്തെ നിർണായകമായി മാറ്റിയതെന്ന് ജാംലിംഗ് പറഞ്ഞു. ഏറ്റവും വലിയ പ്രചോദനം തന്റെ പിതാവ് ആണെന്നും അദ്ദേഹത്തെപ്പോലെ എവറസ്റ്റ് കീഴടക്കണമെന്ന സ്വപ്നം ബാല്യകാലം മുതൽ മനസ്സിലുണ്ടായിരുന്നുവെന്നും ജാംലിംഗ് പറഞ്ഞു.

1996-ലെ എവറസ്റ്റ് ദുരന്തം തന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച സംഭവങ്ങളിലൊന്നാണ്. ഒരു രാത്രിയിൽ 14 പേർ മരണമടഞ്ഞ ആ സംഭവം ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാർത്ഥ്യം പഠിപ്പിച്ചതായും ജാംലിംഗ് വ്യക്തമാക്കി. അമേരിക്കയിൽ പഠനവും ജോലിയും പൂർത്തിയാക്കിയ ശേഷം ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ ജന്മനാടായ ദാർജിലിംഗിലേക്ക് മടങ്ങി. അവിടെ നിന്ന് കാണുന്ന കാഞ്ചൻജംഗ പർവതദൃശ്യം തന്റെ ദിവസങ്ങളെ പ്രത്യേകതയുള്ളതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Related Articles