മലയാളികൾ ഫെമിനിസമെന്തെന്നറിയും മുൻപേ പെണ്ണെഴുത്തുകളാൽ സാഹിത്യം സമ്പുഷ്ടമാക്കിയ 'സരസ്വതിയമ്മ'

KLF

മലയാളികൾ ഫെമിനിസമെന്തെന്നറിയും മുൻപേ പെണ്ണെഴുത്തുകളാൽ സാഹിത്യം സമ്പുഷ്ടമാക്കിയ 'സരസ്വതിയമ്മ'


ഫെമിനിസം എന്ന പദം മലയാളിക്ക് പരിചിതമാവും മുമ്പേ മലയാള സാഹിത്യം പെണ്ണെഴുത്തുകളാൽ സമ്പുഷ്ടമാക്കിയ സരസ്വതിയമ്മയെ വീണ്ടും ഓര്‍മ്മിക്കാന്‍ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ലെ പുതു നോവലുകളിലെ സ്ത്രീസത്ത: കെ. സരസ്വതിയമ്മ സ്മൃതി എന്ന സംവാദം കാരണമായി. ഫർസാന, ഫ്രാൻസിസ് നൊറോണ, ആഷ് അഷിത എന്നിവരായിരുന്നു ഷബ്ന മറിയം മോഡറേറ്റ് ചെയ്ത സെക്ഷനിൽ സംസാരിച്ചത്.

പെണ്ണെഴുത്തുകളെ കുറിച്ച് പറയും മുമ്പ് വർഷങ്ങൾക്കു മുന്നേ എഴുതപ്പെട്ട പെൺകഥാപാത്രങ്ങളിൽ തന്നെ സ്വാധീനിച്ചവരെ കുറിച്ചായിരുന്നു ഫ്രാൻസിസ് നൊറോണ സംസാരിച്ചത്. പഞ്ചമി, ദ്രൗപതി എന്നീ കഥാപാത്രങ്ങളെ നൊറോണ ഓർത്തു. കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോൾ താൻ ബോധപൂർവം ശ്രദ്ധിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചായിരുന്നു ആഷ് അഷിതയുടെ സംഭാഷണം. അവരവരുടെ ജീവിതവുമായി ബന്ധപ്പെട്ട അധികാരം അവരിൽ ഭാരമേൽപ്പിക്കാൻ തന്റെ ഓരോ കഥാപാത്രത്തിലും അഷിത ശ്രേദ്ധിക്കാറുണ്ട്.

ഫർസാന, സരസ്വതിയമ്മ ഉൾപ്പെടെയുള്ളവരുടെ പല സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചും സംസാരിച്ചു. പെൺ കഥാപാത്രങ്ങളെ നൊറോണ തിരിച്ചറിഞ്ഞിരുന്നത് അസംതൃപ്തമായ ജീവിതം നയിച്ച തന്റെ അമ്മ ഉൾപ്പെടുന്ന സമൂഹത്തെയോർത്താണ്. നൊറോണയുടെ അമ്മയുടെ ഓർമ്മകളിൽ നിന്ന് സമകാലിക സ്ത്രീ ജീവിതത്തിലേക്കും സെഷൻ കടന്നുപോയി.


Related Articles