ലോകത്ത് എന്തുകൊണ്ട് ഫാസിസ്റ്റ് ഭരണം നിലനിൽക്കുന്നു?; കാരണം ജനങ്ങളോ?

KLF

ലോകത്ത് എന്തുകൊണ്ട് ഫാസിസ്റ്റ് ഭരണം നിലനിൽക്കുന്നു?; കാരണം ജനങ്ങളോ?


തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതികൾ: ജനാധിപത്യം മറയാകുമ്പോൾ എന്ന വിഷയത്തിൽ കെഎൽഎഫ് വാക്ക് വേദിയിൽ നടന്ന ചർച്ചയിൽ ജൊനാസ് ലസ്ചർ(Jonas Luscher), ജീസസ് റൂയിസ് മാൻറ്റില്ല (Jesus Ruiz Mantilla) ലോല ഷൊനെയ്ൻ (Lola Shoneyin) എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ലോകത്ത് ജനാധിപത്യം എങ്ങനെ ദുർബലമാകുന്നുവെന്നും അധികാരാധിപത്യ ഭരണം എന്തുകൊണ്ട് പല സ്ഥലങ്ങളിലും വീണ്ടും ഉയർന്ന് വരുന്നുവെന്നും വേദിയിൽ ചർച്ച ചെയ്തു.

ലോല പടിഞ്ഞാറൻ ആഫ്രിക്കയിലെ അവസ്ഥ എങ്ങനെയാണെന്ന് വിശദീകരിച്ചു. ''സാഹേൽ മേഖലയിലെ യുവാക്കൾക്ക് ജോലി ഇല്ല, നീതി ലഭിക്കുന്നില്ല, ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയും കുറവാണ്. ഇതുകൊണ്ടാണ് ജനാധിപത്യത്തിനായി വർഷങ്ങളോളം നടത്തിയ പോരാട്ടങ്ങൾക്കു ശേഷം പോലും സൈനിക ഭരണകൂടങ്ങൾ വീണ്ടും അധികാരത്തിലെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് ഫ്രാൻസ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഖനിസമ്പത്തുകൾ ഇന്നും അനീതിയായ രീതിയിൽ ഉപയോഗിക്കുന്ന കോളനിയൽ പാരമ്പര്യവും ഇതിന് കാരണമാണ്''- അവർ വ്യക്തമാക്കി.

യൂറോപ്പിലെ അവസ്ഥയെക്കുറിച്ച് ജോനാസും ജീസസും സംസാരിച്ചു. ജർമനിയിലെ വലതുപക്ഷ രാഷ്ട്രീയമാണ് കൂടുതൽ അപകടകരമെന്ന് ജോനസ് പറഞ്ഞു. സ്പെയിനിലെ അനുഭവത്തെക്കുറിച്ച് ജീസസ് പറയുന്നത്, ഭരണത്തിന്റെ ഭീകരതകൾ സ്കൂളുകളിൽ ശരിയായി പഠിപ്പിക്കാത്തതുകൊണ്ട് യുവതലമുറയ്ക്ക് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ജാഗ്രത കുറയുന്നു. കൂടാതെ 1930കളിലെ സാമ്പത്തിക പ്രതിസന്ധികൾ ഫാസിസം വളരാൻ കാരണമായെന്നുമാണ്.


Related Articles