ഓരോ രുചിക്കും പറയാനുണ്ടേറെ കഥകൾ

KLF

ഓരോ രുചിക്കും പറയാനുണ്ടേറെ കഥകൾ


കൊച്ചിക്കാരുടെ ഭക്ഷണ വൈവിധ്യത്തെകുറിച്ചും അതിന്റെ ചരിത്രപശ്ചാത്തലത്തെ കുറിച്ചുമാണ് കെഎല്‍എഫിലെ ഒരു സെഷന്‍ ഇന്ന് ചര്‍ച്ച ചെയ്തത്. ആനന്ദ് ജോർജും ബോണി തോമസുമാണ് സെഷനില്‍ പങ്കെടുത്ത്.

ബോണി തോമസ് ഒരു ഭക്ഷണം പരിചയപ്പെടുത്തുകയും ആനന്ദ് അതിന്റെ പാചക രീതി വിശദമാക്കുകയും ചെയ്യുന്ന രീതിയിലാണ് സെഷൻ മുന്നോട്ട് പോയത്. കൊച്ചിക്കാരുടെ 'മുട്ടിച്ചാർ' എന്ന വിഭവത്തിൽ തുടങ്ങി 'ബൂദർ'എന്ന ഡച്ച്ബ്രെഡിനെ കുറിച്ചും ബ്രിട്ടീഷുക്കാരുടെ 'പോച്ച്ഡ് എഗ്ഗ്' എങ്ങനെ മുട്ട തിളപ്പിച്ചതായെന്നും വളരെ രസകരമായി ഇരുവരും കൂടി അവതരിപ്പിച്ചു.

കുടിയേറ്റത്തിന്റെ തെളിവായ കുബ്ബയും പപ്പടത്തിന്റെ കൊങ്ങിണി പാരമ്പര്യവും കാക്കയിറച്ചിയും പൂട്ടിയാരും കച്ചി എന്ന ലഡ്ഡുവും ചർച്ചയിൽ കടന്നുവന്നു. ഇറച്ചിചോറെങ്ങനെ പാവപ്പെട്ടവന്റെ ബിരിയാണിയായെന്നും സവാളവടയെങ്ങനെ സവാജിൾയായെന്നും അതിന്റെ സാമൂഹ്യപശ്ചാത്തലത്തെ പരാമർശിച്ചുകൊണ്ട് പാനലിസ്റ്റുകൾ പങ്കുവെച്ചു.


Related Articles