500-ലധികം പ്രഗല്ഭര്‍, 8 വേദികള്‍; കെഎല്‍എഫ് 2026 സമ്പൂര്‍ണ്ണ സെഷന്‍ ലിസ്റ്റ്

KLF

500-ലധികം പ്രഗല്ഭര്‍, 8 വേദികള്‍; കെഎല്‍എഫ് 2026 സമ്പൂര്‍ണ്ണ സെഷന്‍ ലിസ്റ്റ്


ഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ന്റെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഷെഡ്യൂള്‍ പുറത്തുവിട്ടു. നാലു ദിവസം എട്ട് വേദികളിലായി 500-ലധികം പ്രഗല്ഭര്‍ പങ്കെടുക്കുന്ന 350-ലധികം സെഷന്‍സിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഷെഡ്യൂളാണ് പുറത്തുവിട്ടത്. 2026 ജനുവരി 22 മുതല്‍ ആരംഭിക്കുന്ന കെഎല്‍എഫ് 2026 ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ: കെഎല്‍എഫ് 2026 ഷെഡ്യൂള്‍

KLF 2026 Schedule
KLF 2026 Schedule

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസി ബുക്സിന്റെയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കെ.എല്‍.എഫ് -ന്റെ ഒന്‍പതാം പതിപ്പാണ് 2026 ജനുവരി 22, 23, 24, 25 തീയതികളില്‍ ഇന്ത്യയുടെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായ കോഴിക്കോടിന്റെ കടല്‍ത്തീരത്ത് നടത്തപ്പെടുക. ഫെസ്റ്റിവലില്‍ ഏകദേശം ആറുലക്ഷം സന്ദര്‍ശകരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സാഹിത്യത്തിനും കലയ്ക്കും തുറന്ന വേദിയായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക ഉത്സവങ്ങളിലൊന്നായി വീണ്ടും ശ്രദ്ധ നേടുകയാണ്.


Related Articles