"ആദ്യത്തെ ചിന്തയെ കണ്ണടച്ച് വിശ്വസിക്കരുത്, രണ്ടാം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുക": ജോസഫ് അന്നംകുട്ടി ജോസ്

KLF

"ആദ്യത്തെ ചിന്തയെ കണ്ണടച്ച് വിശ്വസിക്കരുത്, രണ്ടാം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുക": ജോസഫ് അന്നംകുട്ടി ജോസ്


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ മനസുതൊട്ട മനുഷ്യരെക്കുറിച്ച് ഹൃദയപൂർവ്വം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജോസഫ് അന്നംകുട്ടി ജോസ്, ഷിനോദ് സവാരി, പിഎംഎ ​ഗഫൂർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അശ്വതി ശ്രീകാന്ത് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.

മറ്റൊരാളുടെ കാഴ്ചയെ ഉൾക്കൊള്ളാനുള്ള ശ്രമം നടത്തുക എന്നതാണ് ജീവിതത്തിൽ പ്രധാനമെന്ന് ശിനോദ് സവാരി പറഞ്ഞു. തൻ്റെ കുവൈറ്റിൽ ഉണ്ടായിരുന്ന സുഹൃത്തിനെ കുറിച്ചും, തന്നെ അമ്പരപ്പിച്ച പ്രകാശ് രാജിൻ്റെ കഥയും പി എം എ ഗഫൂർ പങ്കുവെച്ചു. തങ്ങളുടെ മനസ്സ് തൊട്ട മനുഷ്യരെ കുറിച്ച് മൂവരും വികാരാതീതരായി സംസാരിച്ചു.

"ആദ്യത്തെ ചിന്തയെ കണ്ണടച്ച് വിശ്വസിക്കരുത്, രണ്ടാം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുക" എന്ന് ജോസഫ് അന്നംകുട്ടി ജോസ് അഭിപ്രായപ്പെട്ടു. കാലം മാറുംതോറും തൻ്റെ ചിന്താഗതിയിൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ ഒരു മോട്ടിവേഷൻ സ്പീക്കറുടെ ആവശ്യം എന്താണെന്ന കാണിയുടെ ചോദ്യത്തിന് ഇന്നത്തെ ജനതയുടെ ജീവിതത്തിൽ ശൂന്യത അനുഭവപ്പെടുന്നുണ്ട്, അത് നികത്തുക എന്നതാണ് ഒരു മോട്ടിവേഷൻ സ്പീക്കറുടെ കർത്തവ്യം എന്ന് അദ്ദേഹം വ്യക്തമാക്കി.


Related Articles