'ഇന്ത്യയിലെ ജീവിതാനുഭവങ്ങൾ എഴുത്തിനെ സ്വാധീനിച്ചു'; ക്രിസ്റ്റഫർ ക്ലോബ്ലെ

KLF

'ഇന്ത്യയിലെ ജീവിതാനുഭവങ്ങൾ എഴുത്തിനെ സ്വാധീനിച്ചു'; ക്രിസ്റ്റഫർ ക്ലോബ്ലെ


ഇന്ത്യയെ സ്വന്തം വീടു പോലെ അനുഭവിക്കുന്നതായി ജർമ്മൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ക്രിസ്റ്റഫർ ക്ലോബ്ലെ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ Cross-Cultural Intersections in Art and Literature എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ പികോ അയ്യരും പങ്കെടുത്ത സെഷനിൽ മാനസി സുബ്രഹ്മണ്യം മോഡറേറ്റർ ആയിരുന്നു. ഇന്ത്യയിലെ ജീവിതാനുഭവങ്ങൾ തന്റെ എഴുത്തിനെ ആഴത്തിൽ സ്വാധീനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വേഗതയേറിയ നഗരജീവിതത്തിൽ നിന്ന് മാറി, മൗനത്തിന്റെയും ശ്രദ്ധയുടെയും പ്രാധാന്യത്തെക്കുറിച്ച് പികോ അയ്യർ സംസാരിച്ചു. വീട് തീപിടിച്ച് എല്ലാം നഷ്ടപ്പെട്ട അനുഭവം, ‘വീട്’ എന്ന ആശയത്തെക്കുറിച്ചുള്ള പുതിയ തിരിച്ചറിവിലേക്ക് നയിച്ചു. ന്യൂയോർക്കിലെ ജീവിതത്തിൽ നിന്ന് ജപ്പാനിലെ കിയോട്ടോയിലെ ഒരു ക്ഷേത്രത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും പികോ അയ്യർ സംസാരിച്ചു.

ശബ്ദത്തിന്റെ അഭാവം മാത്രമല്ല മൌനമെന്നും അത് ആത്മപരിശോധനയ്ക്കും സൃഷ്ടിപ്രക്രിയയ്ക്കും വഴിയൊരുക്കുന്നതാണെന്നും എഴുത്തുകാർ അഭിപ്രായപ്പെട്ടു. നിങ്ങൾ ചെയ്ത ഏറ്റവും ഉപകാരപ്രദമായ സൃഷ്ടിപരമായ പ്രവൃത്തി എന്താണ് എന്ന ചോദ്യത്തിന്, മറ്റുള്ളവരെ എന്തെങ്കിലും പഠിപ്പിക്കുന്നതിലുപരി, സ്വയം മാറുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.


Related Articles