ചിരിയും രുചിയും ഒത്തുചേർന്നതായിരുന്നു ഷെഫ് സുരേഷ് പിള്ളയും ശ്രീകാന്ത് വെട്ടിയാരും നയിച്ച സെഷന്‍. ശ്രീകാന്ത് തന്റെ കോണ്ടെന്റ് ക്രീയേഷൻ ജീവിതത്തെ പറ്റിയും ഷെഫ് സുരേഷ് പിള്ള കേരളത്തിന്റെ രുചി വൈവിധ്യത്തെ കുറച്ചും കാണികളോട് സംവദിച്ചു.
ശ്രീകാന്ത് വെട്ടിയാരുടെ സംസാരത്തിൽ അമ്മ നിറഞ്ഞുനിന്നിരുന്നു അടുക്കളയിൽ ഒതുങ്ങി നിന്നിരുന്ന അമ്മയെ ഇന്ന് റീലെടുക്കുമ്പോൾ തനിക്ക് സ്ക്രീൻസ്പേസ് കിട്ടിയില്ല എന്ന് പറഞ്ഞു വഴക്കിടുന്ന തരത്തിലേക്ക് മാറ്റിയ അനുഭവങ്ങൾ ശ്രീകാന്ത് പങ്കുവെച്ചു. 5 വർഷകാലത്തിനുള്ളിൽ താൻ വളർത്തി കൊണ്ടുവന്ന ഈ സോഷ്യൽമീഡിയ സ്പേസ് തനിക്ക് തന്ന സന്തോഷങ്ങളും ശ്രീകാന്ത് സന്തോഷപൂർവം പങ്കുവെച്ചു. ഭാവിയിലൊരു പടം എഴുതി സംവിധാനം ചെയ്യാനുള്ള ആഗ്രഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷെഫ് പിള്ള സ്വന്തം പേരിലുണ്ടാക്കിയെടുത്ത തന്റെ ബ്രാൻഡിനെ കുറിച്ചും അത് അദ്ദേഹത്തിൽ ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങളെ കുറിച്ചും പറയുകയുണ്ടായി. ഭക്ഷണം വെച്ചുവിളമ്പുക എന്ന കലയെ അതിന്റെ സമ്പൂർണ ഭംഗിയോട് കൂടി അദ്ദേഹം പറഞ്ഞവതരിപ്പിച്ചു.
