“നമുക്കിവിടെ നിന്നല്ലേ പറ്റൂ, നമ്മുടെ നാടല്ലേ”: സി.കെ. വിനീത്

KLF

“നമുക്കിവിടെ നിന്നല്ലേ പറ്റൂ, നമ്മുടെ നാടല്ലേ”: സി.കെ. വിനീത്


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ ഇന്ത്യൻ ഫുട്ബോൾ മൈതാനങ്ങൾ നിശ്ചലമാകുമ്പോൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സികെ വിനീത്, എൻ പി പ്രദീപ്, എ പി എം മുഹമ്മദ് ഹനീഷ്, നിഖിൽ പ്രേംരാജ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഫൈസൽ ഖാൻ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.

ഇന്ത്യൻ ഫുട്ബോളിന്റെ ഇപ്പോഴത്തെ അവസ്ഥ പെട്ടെന്നുണ്ടായതല്ലെന്നും കാലാകാലങ്ങളായുള്ള ഭരണപരമായ പാളിച്ചകളുടെ ഫലമാണെന്നും സി കെ വിനീത് അഭിപ്രായപ്പെട്ടു. ഐഎസ്എൽ പ്രശസ്തി നൽകിയെങ്കിലും ഗുണനിലവാരമുള്ള ഒരു ലീഗ് സ്ട്രക്ച്ചർ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടെന്നും, ഐ-ലീഗ് പോലുള്ള പരമ്പരാഗത ലീഗുകളെ ഇത് തളർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐഎഫ്എഫിന്റെ തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് എത്തുന്നില്ലെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങളുടെയും മൈതാനങ്ങളുടെയും അഭാവം കായികതാരങ്ങളെ തളർത്തുന്നുവെന്നും എൻ പി പ്രദീപ് പറഞ്ഞു. സ്പോർട്സ് ക്വാട്ട വഴി ജോലി ലഭിക്കുന്നവർക്ക് കരിയർ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത ഗവൺമെന്റ് നയങ്ങളെക്കുറിച്ച് മുഹമ്മദ് ഹനീഷ് സംസാരിച്ചപ്പോൾ, കളിക്കാൻ ഗ്രൗണ്ടുകൾ ഇല്ലാത്തതും ഗ്രാസ്റൂട്ട് തലത്തിലുള്ള പരിശീലന കുറവുമാണ് പ്രധാന പ്രതിസന്ധിയെന്ന് സംവിധായകൻ നിഖിൽ പ്രേംരാജ് വ്യക്തമാക്കി.


Related Articles