'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' മുതല്‍ 'ഗ്രേറ്റ' വരെ; കെഎൽഫ് വേദിയിലെ ഇന്നത്തെ പുസ്തക പ്രകാശനങ്ങൾ

KLF

'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' മുതല്‍ 'ഗ്രേറ്റ' വരെ; കെഎൽഫ് വേദിയിലെ ഇന്നത്തെ പുസ്തക പ്രകാശനങ്ങൾ


കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെഎൽഎഫ്) 2026ന് ഇന്ന് തുടക്കമായി. വിവിധ വേദികളിലായി മൊത്തം ആറ് പുസ്തകങ്ങളാണ് ഇന്ന് പ്രകാശനം ചെയ്യുക. റ്റി ഡി രാമകൃഷ്ണന്റെ 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന നോവൽ അക്ഷരം വേദിയിൽ വെച്ച് പ്രകാശനം ചെയ്യും. ഇതേ വേദിയിൽ ലോകധ‍‍ർമി നാടകവേദി അവതരിപ്പിക്കുന്ന, 'വാക്കരങ്ങ്- കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന സെക്ഷനും നടക്കും.

പി.കെ. ഗോപിയുടെ 'തിരഞ്ഞെടുത്ത കവിതകൾ' കഥ വേദിയിൽ ഉച്ചയ്ക്ക് 1 മണിക്ക് പ്രകാശനം ചെയ്യും. ശിവൻ ഇടമനയുടെ 'സിംഹമുദ്ര' എന്ന പുസ്തകം കഥ വേദിയിൽ രണ്ട് മണിക്ക് പ്രകാശനം ചെയ്യും. ശ്രീജിത്ത് ദിവാകരൻ എഴുതിയ "The Silent Coup" എന്ന പുസ്തകത്തിന്റെ വിവർത്തനമായ ജോസി ജോസഫിന്റെ നിശബ്ദ അട്ടിമറി എന്ന പുസ്തകവും കഥ വേദിയിൽ വെച്ച് രണ്ട് മണിക്ക് പ്രകാശനം ചെയ്യും.


Related Articles