കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026ൽ ഫിക്ഷനിലെ ഓട്ടോഫിക്ഷൻ ഇടങ്ങൾ എന്ന വിഷയത്തെക്കുറിച്ച് നടന്ന ചർച്ചയിൽ വിനോദ് കൃഷ്ണ, ഷീല ടോമി, സുമംഗല തുടങ്ങിയ പ്രശസ്ത എഴുത്തുകാർ പങ്കെടുത്തു. ജോബിഷ് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.
വിനോദ് കൃഷ്ണ തന്റെ 9mm ബരേറ്റ, ലീക്ക് 86 എന്നീ കൃതികളെ ഉദാഹരിച്ച്, എഴുത്തുകാരുടെ ജീവിതാനുഭവങ്ങൾ അവർ അറിഞ്ഞോ അറിയാതെയോ രചനകളിൽ പ്രതിഫലിക്കുമെന്ന് പറഞ്ഞു. ഷീല ടോമി തന്റെ നോവൽ ആ നദിയോട് പേരു ചോദിക്കരുത് എന്ന കൃതിയെ ഉദ്ധരിച്ച്, ഗൾഫ് ജീവിതവും പാലസ്തീൻ അഭയാർഥികളുമൊത്തുള്ള അനുഭവങ്ങളും കഥയിൽ എങ്ങനെ ഉൾപ്പെടുത്തിയെന്ന് വിശദീകരിച്ചു.
സുമംഗല ഇന്നത്തെ വായനക്കാരുടെ വായനാശീലങ്ങളെക്കുറിച്ച് സംസാരിച്ചു. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിൽ പലർക്കും ചെറിയ ഭാഗങ്ങൾ മാത്രം വായിക്കുന്ന ശീലം വളർന്നുവെന്നും അവർ പറഞ്ഞു. ഇതു ചില സാഹിത്യകൃതികളെ തെറ്റായി മനസ്സിലാക്കാൻ കാരണമാകാമെന്ന് ചൂണ്ടിക്കാട്ടി. സി. വി. ശ്രീരാമന്റെ വെളുത്ത പക്ഷിയുടെ ദേശവിചാരങ്ങൾ പോലുള്ള കൃതികൾ ചരിത്രബോധവും അനുഭവങ്ങളുടെ സത്യസന്ധതയും സൂക്ഷിക്കുന്ന രചനകളാണ്.
