'കറുമുറെ, കറുമുറെ'; കുട്ടികളുടെ KLFലെ 'മുറുക്ക്' രസം

KLF

'കറുമുറെ, കറുമുറെ'; കുട്ടികളുടെ KLFലെ 'മുറുക്ക്' രസം


2026 കേരള ലിറ്ററെച്ചർ ഫെസ്റ്റിവലിന്റെ അരങ്ങ് ഉണരുമ്പോൾ വേദി 3 കഥയിൽ മുറുക്കുകളുടെ കറുമുറെ ശബ്ദമായിരുന്നു ഉയർന്നത്. ഇത്തവണ കുട്ടികളുടെ KLFലെ താരം ബാല സാഹിത്യകാരി സരിത റാവുവിന്റെ പലതരം മുറുക്കുകൾ ആയിരുന്നു. തന്റെ ഏറ്റവും പുതിയ പുസ്തകമായ 'കറുക്ക് നൊറുക്ക്‌' കുട്ടികൾക്കു മുന്നിൽ പരിചയപ്പെടുത്തുകയായിരുന്നു സരിത റാവു.

ഭാഷയുടെയും ദേശത്തിന്റെയും അതിർ വരമ്പുകൾ ഇല്ലാതാക്കുന്ന ഒന്നാണ് ഭക്ഷണം. അതിൽ എന്നും മുൻ നിരയിൽ നിൽക്കുന്നത് പലഹാരങ്ങളാണ്. ഗുരു എന്ന കൊച്ചു കുട്ടിക്ക് നുറുക്കിനോടുള്ള ഇഷ്ടവും കയ്യിൽ കിട്ടിയ മുഴുവൻ നുറുക്കുകളും നഷ്ടമായതിന്റെ സങ്കടവുമാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഗുരുവിന്റെ കഥയുടെ തുടർച്ച എന്നോണം വേദിയിലെ കുട്ടികളും അവരുടെ നുറുക്ക് കഥകൾ കഥകാരിയുമായി പങ്ക് വെച്ചു.

Sarita Raos introduces her latest book Karuk Noruk to children at KLF


Related Articles