വലിയ ലോകങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം  ആനന്ദ് നീലകണ്ഠന്‍

KLF

വലിയ ലോകങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം ആനന്ദ് നീലകണ്ഠന്‍


My idea is to create great worlds, let it take over the world- Anand Neelakantan

തന്റെ ലക്ഷ്യം വലിയ ലോകങ്ങൾ സൃഷ്ടിക്കുക എന്നതാണ്, അവ ലോകം കീഴടക്കും എന്ന് താൻ സ്വപ്നം കാണുന്നു എന്ന് ആനന്ദ് നീലകണ്ഠന്‍. 2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദി 2, തൂലികയിൽ നടന്ന സെഷനില്‍ അളക നാരായണനായിരുന്നു മോഡറേറ്റര്‍. The legend of Kumarikandam എന്ന സെഷനിൽ തന്റെ പുതിയ പുസ്തകമായ Mahishasura; the legend of kumarikandam നെ കുറിച്ചാണ് എഴുത്തുകാരന്‍ സംസാരിച്ചത്. പുസ്തകത്തിന്റെ ഒരു AI നിർമിത ട്രെയ്ലറും സെഷനിൽ പ്രദർശിപ്പിച്ചു.

എങ്ങനെയാണ് രാമായണം പോലുള്ള മഹാകാവ്യങ്ങൾ വിവിധ തരത്തിൽ മാറ്റിയെഴുതപ്പെട്ടിട്ടുള്ളതെന്നും എങ്ങനെയാണ് വിവിധ സമൂഹങ്ങളെ ഇവ സ്വാധീനിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരത്തിലുള്ള വലിയ ലോകങ്ങൾ സൃഷ്ടിക്കുകയും അവ ഈ ലോകം കീഴടക്കുകയും ചെയ്യും എന്ന് താൻ വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചിന്തകളുടെ അതിരുകൾ നമ്മളാണ് തീരുമാനിക്കേണ്ടത്. താൻ എങ്ങനെയാണ് എഴുത്തിലേക്കെത്തിയതെന്നും അദ്ദേഹം കാണികളോട് പറഞ്ഞു. മടുക്കും വരെ പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക എന്ന സന്ദേശം പ്രക്ഷകർക്ക് നൽകിയാണ് ഈ സെഷന്‍ അവസാനിപ്പിച്ചത്.


Related Articles