'ചുംബനം അനാശാസ്യമായി കരുതിയിരുന്ന ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നു'; പ്രമോദ് രാമൻ

KLF

'ചുംബനം അനാശാസ്യമായി കരുതിയിരുന്ന ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നു'; പ്രമോദ് രാമൻ


സദാചാര ഗുണ്ടായിസം എന്ന പദമുണ്ടായി വന്നത് ചുംബനസമരം നടന്ന 2014 കാലഘട്ടത്തിലാണെന്ന് മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'കിസ് ഓഫ് ലവ് - ഒരു സമരത്തിൻറെ വ്യാഴവട്ടം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോദ് രാമൻ, ജെ ദേവിക, ദീദി ദാമോദരൻ, ആദി എന്നിവർ പങ്കെടുത്ത സെഷനിൽ ഷിജു ആർ മോഡറേറ്ററായി എത്തി.

ചുംബനസമരത്തിന് എതിരായി നിന്ന ശക്തികളുടെ അക്രമാസക്തത ഇന്നത്തെ കാലത്ത് കൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് വ്യക്തികൾ തമ്മിലുള്ള ചുംബനം അനാശാസ്യപ്രവർത്തനമായി കരുതുന്ന ഒരു അന്തരീക്ഷം ഉണ്ടായിരുന്നു. 'സദാചാര ഗുണ്ടായിസം' എന്ന പദമുണ്ടായി വന്നത് 2014ലെ ചുംബനസമര കാലഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചുംബനസമരത്തെ കേന്ദ്രീകരിച്ച് ആയിരുന്നു ചർച്ച.

ആണും പെണ്ണും തമ്മിൽ ഇടപെട്ടാൽ പല ജാതി-മത-സാമൂഹിക പശ്ചാത്തലത്തിലുള്ളവർ തമ്മിൽ ആകർഷിക്കപ്പെടുമെന്ന് ഭയപ്പെട്ടു. ഇതാണ് പല വേദികളിലും ക്ലാസ് മുറികളിലും പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച് ഇരുത്തിയ സാഹചര്യം അന്നുണ്ടാക്കിയതെന്നും ജെ ദേവിക അഭിപ്രായപ്പെട്ടു.


Related Articles