കോഴിക്കോടിന്‍റെ തീരത്ത് സാഹിത്യത്തിന്‍റെ അലയൊലി. കലയുടെ ആരവം. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തിരിതെളിഞ്ഞതോടെ കോഴിക്കോട് ബീച്ചും പരിസരവും ജനനിബിഡമായിരിക്കുകയാണ്. ജനുവരി 22 മുതൽ ഈ സാഹിത്യമാമാങ്കത്തിൽ പങ്കാളികളാകാൻ പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലുള്ള കെഎൽഎഫ് വേദിയിലേക്കെത്തുന്നത്.
ബഹിരാകാശയാത്രിക സുനിതാ വില്യംസും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ചേർന്നാണ് കെഎൽഎഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇന്ന് വേദിയിൽ മനു എസ് പിള്ളയും വിഗ്നേഷ് രാജാമണിയും പങ്കെടുക്കുന്ന ട്രാൻസ്ഫർമേഷൻ ഓഫ് എ ദ്രവീഡിയൻ സോഷ്യോ- കൾചർ മൂവ്മെന്റ് എന്ന ചർച്ച നടക്കും.
കൂടാതെ കെആർ മീര, ആർ രാജഗോപാൽ, രമേഷ് പിഷാരടി, നിഷാന്ത് എംവി, രേഖാ മേനോൻ, സുനിൽ പി ഇളയിടം, ലോക്നാഥ് ബെഹ്റ, കെ സച്ചിദാനന്ദൻ, എസ് ഹരീഷ്, ജോസഫ് അന്നംകുട്ടി ജോസ്, ശശി തരൂർ, പ്രകാശ് വർമ്മ തുടങ്ങി നിരവധി പ്രശസ്തർ പങ്കെടുക്കുന്ന ചർച്ചകളും നടക്കും.
