2026 കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിൽ വേദി രണ്ട് തൂലികയിൽ പ്രശസ്ത എഴുത്തുകാരനും, ചലച്ചിത്രകാരനുമായ അനുരാഗ് മൈനസ് വർമയും (Anurag Minus Varma) മുൻ ജേർണലിസ്റ്റായ മിറിയം ജോസഫും (Miriam Joseph) അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Great Indian Brain Rot; Love, Lies and Algorithms in Digital India യെ കുറിച്ചും ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെകുറിച്ചും ചര്‍ച്ച ചെയ്തു. ഇന്റർനെറ്റ് അൽഗൊരിതം (Internet Algorithm) എങ്ങനെയൊക്കെയാണ് ഉപഭോക്താക്കളെ സ്വാധീനിക്കുന്നത് എന്ന് അനുരാഗ് പറഞ്ഞു. Tik tok ബാൻ ചെയ്തപ്പോൾ ഉപഭോക്താക്കൾക്കുണ്ടായ മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിവിധങ്ങളായ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിമാറിക്കൊണ്ടിരിക്കുന്നതെങ്ങനെ എന്നും അതില്ലാതാവുമ്പോഴുള്ള അതിജീവന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. Cringe എന്ന പ്രയോഗം എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെടുന്നതെന്നും ചർച്ചയായി.
In India the biggest brand in people's mind is their caste name എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയുടെ മനസ്സിൽ ഡിജിറ്റൽ യുഗത്തിലും തുടരുന്ന ജാതിബോധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് സ്ത്രീകളും ഇന്റർനെറ്റും എന്ന വിഷയത്തിലും എങ്ങനെയാണ് സ്ത്രീകൾക്ക് ഇന്റർനെറ്റ് ഉപയോഗം ഇപ്പോഴും നിഷേധിക്കപ്പെടുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് ഇന്റർനെറ്റ് ഉപയോഗത്തിലെ ലിംഗനീതിയെ കുറിച്ചും ഇന്റർനെറ്റ് അൽഗോരിതം എങ്ങനെയാണ് ഉപഭോക്താക്കളെ കൂടുതൽ സമയം ഓണ്‍ലൈനില്‍ ചിലവഴിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി. തുടർന്ന് Influencers, Looser Manifesto, Nepali GenZ Protest, എന്നിങ്ങനെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സമൂഹ മാധ്യമങ്ങളുടെ ക്രീയാത്മക സാധ്യതകളെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് സെഷൻ അവസാനിച്ചത്.
