ദയവായി മിണ്ടാതിരിക്കരുത്

Interview

ദയവായി മിണ്ടാതിരിക്കരുത്


യോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ രാമവിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുകൊണ്ട്  ദൃശ്യ/ പത്ര മീഡിയകളിൽ തുടർച്ചയായി നടന്ന മാധ്യമ ചമൽക്കാരങ്ങൾക്കിടയിൽ, വിയോജിപ്പിന്റെ ഉറച്ച ഒരു ശബ്ദം ഉയർന്നും വേറിട്ടും കേരളത്തിൽനിന്നും കേൾക്കുകയുണ്ടായി. 'രാമനെ വിൽപ്പനച്ചരക്കാക്കുന്നു' എന്ന് ടി. പത്മനാഭൻ നടത്തിയ  ആ പ്രസ്താവന ഹിന്ദുത്വരാഷ്ട്രീയത്തോടുള്ള കടുത്ത വിയോജിപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട 1992 ൽ, മുറിവേൽപ്പിക്കപ്പെട്ട ഇന്ത്യൻ മതനിരപേക്ഷ മനസ്സുകളുടെ കൂട്ടത്തിൽ നിന്നു കൊണ്ട് ഹൃദയസ്പർശിയായ വാക്കുകളിൽ 'സ്വരലയ' യുടെ വേദിയിൽ ടി. പത്മനാഭൻ അന്നു നടത്തിയ പ്രസംഗവും ചരിത്രപരമായി ഏറെ മാനങ്ങൾ ഉള്ളതായിരുന്നു: 'അവർ പാട്ടു പാടി, നമ്മൾ പള്ളി പൊളിച്ചു.' ഇന്ത്യൻ ജനതയിൽ ഭിന്നിപ്പും ആഴത്തിലുള്ള മുറിവുകളും ഏൽപ്പിച്ച ആ വിഷയത്തിൽ ഒരു തരത്തിലുള്ള കലർപ്പുകളുമില്ലാതെ, അയോധ്യയിൽ ആർ.എസ്.എസ്. നേതൃപരമായ പങ്കു വഹിച്ച, രാമപ്രതിഷ്ഠ നടത്തുന്നതിന്റെ തൊട്ടു മുമ്പുള്ള ദിവസം, ടി. പത്മനാഭൻ വീണ്ടും പൊതുസമൂഹത്തിന് മുന്നിൽ ഹാജരായി സ്വന്തം നിലപാട് പ്രഖ്യാപിച്ചു. 1992-ൽനിന്ന് 2024-ൽ എത്തുമ്പോൾ ഹിന്ദുത്വരാഷ്ട്രീയം ഒരു വൃത്തം പൂർത്തിയാക്കുന്നു.

ടി. പത്മനാഭനുമായുള്ള ഈ സംഭാഷണത്തിൽ  പതിവിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രീയവുമായി നേരിട്ടു ബന്ധമുള്ള പല കാര്യങ്ങൾ ചോദിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ മിക്കവാറും ഇതൊരു രാഷ്ട്രീയ വർത്തമാനമാണ്. അല്ലെങ്കിൽ കഥ കടന്ന് ചരിത്രത്തിന്റെയും ഭാവിയുടെയും കാലങ്ങൾക്കിടയിലൂടെ ഒരു സംസാരം.


Related Articles