"വിമർശനങ്ങൾ കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്, പൊള്ളേണ്ടവർക്ക് പൊള്ളുന്നുമുണ്ട്"

Interview

"വിമർശനങ്ങൾ കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്, പൊള്ളേണ്ടവർക്ക് പൊള്ളുന്നുമുണ്ട്"


വാക്കുകളുടെ തെളിച്ചവും ആലാപനത്തിന്‍റെ കരുത്തും കൊണ്ട് പുതുചരിത്രം സൃഷ്ടിച്ച റാപ്പ് കലാകാരനാണ് വേടന്‍ (ഹിരണ്‍ദാസ് മുരളി). ജൂലൈ ലക്കം പച്ചക്കുതിരക്കുവേണ്ടി രാജേഷ് കെ എരുമേലി, വേടനുമായി നടത്തിയ സംഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം..

വേടന്‍...

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ കുറുമ്പുകൊണ്ട് കൂട്ടുകാർ ഇട്ട വട്ടപ്പേരാണ് വേടൻ എന്നത്. ഞാൻ ചൂണ്ടയിട്ട് മീൻ പിടിക്കാനൊക്കെ പോകുമായിരുന്നു. കൂട്ടുകാരും ഒപ്പം കൂടുമായിരുന്നു. അവരൊക്കെ വേടൻ എന്നു വിളിച്ചപ്പോൾ ആദ്യമൊക്കെ ദേഷ്യം തോന്നി. പിന്നെ ആ പേരിനെ പതുക്കെ ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങി. യഥാർത്ഥ പേരിനേക്കാൾ എന്റെ കൂട്ടുകാർക്കെല്ലാം അറിയാവുന്നത് വേടൻ ആയിരുന്നു. റാപ്പിലേക്കു കടക്കുമ്പോൾ ആ പേരുതന്നെ മതി എന്ന നിലപാട് സ്വീകരിച്ചു.

അമ്മ പറഞ്ഞ പോരാട്ടത്തിന്‍റെ കഥ, എന്‍റെ കവിത


Related Articles