നിൽപ്പിന്റെ അർത്ഥം

Interview

നിൽപ്പിന്റെ അർത്ഥം


ജനിച്ച മണ്ണിൽ അധികാരവും അവകാശവും ഇല്ലാതാവുക - ഇത്തരമൊരു പ്രതിസന്ധി ഇന്ത്യയിലെ ആദിവാസിഗോത്രവർഗ്ഗ വിഭാഗക്കാർക്കുമാത്രമേ വലിയ തോതിൽ നേരിടേണ്ടിവന്നിട്ടുണ്ടാവൂ. അവിവാഹിതരായ അമ്മമാരും പോഷകാഹാര കുറവുമൂലം ജീവൻ നഷ്ടമാകുന്ന കുഞ്ഞുങ്ങളുമുള്ള ഈ ഒരു ജനതയെയാണ് കാലാകാലങ്ങളായി മാറിവരുന്ന ഭരണകൂടപ്രതിനിധികൾ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നത്. തെരുവിൽ അലയുന്ന മൃഗങ്ങൾക്കുവരെ മാന്യമായ പരിഗണന നൽകുമ്പോഴാണ് ആദിവാസിജനതയെ ഇവിടെ തള്ളിക്കളയുന്നത്. 1864-ൽ ബ്രിട്ടീഷുകാർ വനം വകുപ്പുണ്ടാക്കിയതുമുതൽ കാടിന്റെ മക്കളെ കുടിയേറ്റക്കാരായി ചിത്രീകരിച്ചതിന്റെ തുടർച്ചയാണ് വർത്തമാനകാല കേരളീയ സമൂഹത്തിലുമുള്ളത്. പ്രതികരിക്കുന്നവനെ അടിച്ചമർത്തി നിശ്ശബ്ദനാക്കുന്ന, ഭിന്നിപ്പിച്ചു ഭരിച്ച് സമരങ്ങളെ പൊളിക്കുന്ന, മോഹന വാഗ്ദാനങ്ങൾ നല്കി സമരക്കാരെ പരിഹസിക്കുന്ന ഭരണകൂട അധികാര കേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ മുമ്പിലാണ് വിട്ടുവീഴ്ചകളില്ലാത്ത സമരതന്ത്രങ്ങളുമായി ആദിവാസികൾ നില്പ് സമരവുമായി വന്നിരിക്കുന്നത്. 2014 ജൂലൈ 9 നു തുടങ്ങിയ ഈ സമരം മൂന്നാം മാസത്തിലേക്കു കടക്കുമ്പോൾ കേരളീയ പൊതുസമൂഹത്തിൽ വലിയ ജനപിന്തുണ നേടിക്കഴിഞ്ഞു. സമരസമിതി നേതാവ് എം. ഗീതാനന്ദൻ (ആദിവാസി ഗോത്രമഹാസഭയുടെ കോ ഓർഡിനേറ്റർ) തങ്ങളുടെ സമരത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വ്യക്തമാക്കുന്നു.

നിൽപ്പ് സമരവും ലക്ഷ്യങ്ങളും

വർത്തമാനകാല കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ചർച്ചയായ സമരമാണ് ജൂലൈ 9 നു ആരംഭിച്ച നിൽപ്പ് സമരം. ഭരണകൂടത്തിന്റെ മുമ്പിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുന്ന ഈ സമരത്തിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ് ?


Related Articles