ആത്മഹത്യയ്ക്ക് മുമ്പുള്ള സംഭാഷണങ്ങൾ

Interview

ആത്മഹത്യയ്ക്ക് മുമ്പുള്ള സംഭാഷണങ്ങൾ


ആഷിഷ് അവികുന്തക്കിന്റെ 'നിരാകാർ ഛായ' എന്ന ബംഗാളി സിനിമ സേതുവിന്റെ 'പാണ്ഡവപുരം' എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ്. നോവലിന്റെ ശാന്തമായ ഗ്രാമീണാന്തരീക്ഷത്തിൽനിന്ന് മൂന്ന് പ്രധാന കഥാപാത്രങ്ങളെ മാത്രം തിരഞ്ഞെടുത്ത് കൊൽക്കത്താ നഗരത്തിന്റെ തിരക്കിലേക്കും ബഹളത്തിലേക്കും ഹൗറാ പാലം, ഹുഗ്ലി നദി, ട്രാം, ദുർഗാ പൂജ പ്രതിഷ്ഠിച്ചുകൊണ്ട് നോവലിന് മറ്റൊരു വ്യാഖാനം നൽകുകയായിരുന്നു അദ്ദേഹം.

ആഷിഷിന്റെ പുതിയ ഫീച്ചർ സിനിമയാണ് 'രതി ചക്രവ്യൂഹ്' (ബംഗാളി).ഒരു ചന്ദ്രഗ്രഹണ ദിവസം അർദ്ധരാത്രിയിൽ ഒരു സമൂഹ വിവാഹത്തിനുശേഷം വിജനമായ ഒരു ക്ഷേത്രത്തിൽ ആറ് നവ വധൂവരന്മാരും ഒരു പൂജാരിണിയും ഒത്തുചേരുന്നു. കൂട്ട ആത്മഹത്യ ചെയ്യുന്നതിനു മുമ്പുള്ള അവരുടെസംഭാഷണങ്ങളാണ് സിനിമ. അവരെക്കുറിച്ചും അവരുടെ കാലത്തെക്കുറിച്ചും മാത്രമല്ല, അധിനിവേശാനന്തര ഇന്ത്യയെക്കുറിച്ചും ആയിത്തീരുന്നു അവരുടെ സംസാരം. സ്‌നേഹം, മരണം, ഹിംസ, കലാപം, ലൈംഗികത, ക്രിക്കറ്റ്, ആത്മഹത്യ, ആൺദൈവങ്ങൾ, പെൺദൈവങ്ങൾ, മതം, രാഷ്ട്രീയകൊലപാതകങ്ങൾ, അഹിംസ, കാറുകൾ ഒക്കെയും സംഭാഷണങ്ങളിൽ കടന്നുവരുന്നു. ഏകദേശം നൂറ്റി രണ്ട് മിനിട്ട് ദൈർഘ്യമുള്ള സിനിമ ഒറ്റ ഷോട്ടിൽ, കട്ടുകൾ ഇല്ലാതെ വൃത്താകൃതിയിലുള്ള ഡോളി ഷോട്ടിൽ (Circular dolly shot) ചിത്രീകരിച്ചതാണ്. അതായത്, വൃത്താകൃതിയിൽ ഇരുന്നുകൊണ്ട് സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളും, വൃത്താകൃതിയിൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ക്യാമറയും.ഇത്തരമൊരു ശൈലി അപൂർവവുംപുതുമയുള്ളതുമാണ്.

ആഷിഷ് അവികുന്തക്
ആഷിഷ് അവികുന്തക്

Related Articles