മോഹനിദ്രകൾ

കേരളത്തിലെ യുക്തിചിന്താ-മിശ്രവിവാഹപ്രസ്ഥാനത്തിന്റെ ചരിത്രം ജോൺസൺ ഐരൂരിന്റേതുകൂടിയാണ്. പ്രായം 70 കഴുഞ്ഞു.വ്യക്തിജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടും തന്റെ ജീവിതവീക്ഷണത്തിന് യുക്തിഭദ്രമായ ന്യായീകരണവുമായി നിലകൊള്ളുകയാണ് ഈ മാനസികാപഗ്രഥനവിദഗ്ധൻ. തികച്ചും ഒരു യാഥാസ്ഥിതിക പെന്തക്കോസ്തുകുടുംബത്തിൽനിന്നും ദൈവചിന്തയുടെ കെട്ടുപൊട്ടിച്ച് യുക്തിചിന്തയുടെ വഴിയിലൂടെ ഒരൊറ്റയാനായി നടന്ന് ജീവിതപ്പാത വെട്ടിത്തെളിച്ച തികച്ചും വ്യത്യസ്തമായൊരു മാതൃകാജീവിതം. മലയാളിയെ സംബന്ധിച്ച് ഹിപ്‌നോട്ടിസത്തിന്റെ പര്യായപദമായിത്തീർന്നു ജോൺസൺ ഐരൂർ എന്ന നാമം. ഭക്തിയും കാമവും ബലാത്കാരം ചെയ്യപ്പെടുന്ന മനസ്സ്, ഹിപ്‌നോട്ടിസം ഒരു പഠനം, യുക്തിചിന്ത (വിവർത്തനം), ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ (ആത്മകഥ) എന്നിവയാണ് പ്രധാന കൃതികൾ. താൻ നടന്നുവന്ന വഴിയിലെ നേരനുഭവങ്ങൾ പങ്കുവയ്ക്കുന്ന അഭിമുഖം.

ഡോ. സുകുൾ പി.ബി./ സമീർ കാവാഡ് : കാലം ഇത്രയേറെ പുരോഗമിച്ചിട്ടും ദുരൂഹതയും ആശങ്കകളും വിട്ടുമാറാത്ത ഒരുപക്ഷേ, മലയാളിയുമായി വേണ്ടത്ര ഇണങ്ങാത്ത ഒന്നായി ഹിപ്‌നോട്ടിസം എന്ന വാക്ക് നിലനിൽക്കുന്നു, ഈ ശാസ്ത്രശാഖയെക്കുറിച്ച് ലളിതമായി ഒന്നു വിശദീകരിക്കാമോ?

ജോൺസൺ ഐരൂർ: സ്വാഭാവികനിദ്രയ്ക്കു വേണ്ടതായ ആന്തരികവും ബാഹ്യവുമായ പ്രേരണകളെ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് വ്യക്തിയെ സ്വാഭാവികനിദ്രയിലേക്കു നയിക്കുകയാണ് ഹിപ്‌നോട്ടിസത്തിൽ ചെയ്യുന്നത്. പിന്നീട് ഹിപ്‌നോട്ടിക് നിദ്രയ്ക്കുവിധേയമായ ആൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.


Related Articles