ഇസ്രായേലുകാരനായ ചരിത്രകാരൻ യുവാൽ നോഹ് ഹരാരിയുടെ പ്രധാനവിഷയം മനുഷ്യവംശത്തിന്റെ ഉൽപത്തിയും വികാസപരിണാമങ്ങളുമാണ്. മനുഷ്യകുലത്തെക്കുറിച്ച് അദ്ദേഹം രചിച്ച 'സാപിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യുമൻ കൈൻഡ്','ഹോമോ ഡിയുസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ' പോലുള്ള ഗ്രന്ഥങ്ങൾ ലോകമെങ്ങും പല വിധത്തിൽ ചർച്ചചെയ്യപ്പെടുന്നു. അടുത്തിടെ പുതിയ പുസ്തകം '21 ലെസൻസ് ഫോർ ട്വറ്റിഫസ്റ്റ് സെൻചുറി' പുറത്തുവന്നു.ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിൻബലത്തിൽ എഴുതപ്പെട്ട, ഹരാരി രചനകൾക്ക് പല കോണുകളിൽനിന്ന് പലതരം വായനകൾ ഇന്ന് ഉണ്ടാകുന്നുണ്ട്.
1976 ഫെബ്രുവരി 24 ന് ഇസ്രായേലിലെ കിര്യാറ്റ് അറ്റയിലെ കിഴക്കൻ യൂറോപ്യൻ ജൂതകുടും ബത്തിലാണ് ജനനം. 2002-ൽ ഒക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ജറുസലേം ഹിബ്രു സർവകലാശാലയിൽ ചരിത്രാധ്യാപകനാണ് ഇപ്പോൾ.
കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനുവേണ്ടി ഹരാരിയുമായി ദൃശ്യമാധ്യമ പ്രവർത്തകനായ ഗോവിന്ദ് ഡി സി നടത്തിയഅഭിമുഖത്തിന്റെ പൂർണരൂപമാണ് ചുവടെ:
