മതത്തിൽനിന്നുള്ള പരിവർത്തനങ്ങൾ

Interview

മതത്തിൽനിന്നുള്ള പരിവർത്തനങ്ങൾ


ജാമിദ ടീച്ചർ എന്ന കെ. ജാമിദ ബീവി പഠിച്ചതു മുഴുവൻ മത വിദ്യാലയങ്ങളിലാണ്. പഠിപ്പിച്ചതു മുഴുവൻ മതപാഠങ്ങളാണ്. ഖുർആനും ഹദീസും പ്രാർഥനകളും. പഠിക്കുന്ന കാലത്തുതന്നെ മതസംബന്ധമായി അനേകം സംശയങ്ങളുണ്ടായി. സംശയങ്ങളെ അധ്യാപകർ അടിയും അപമാനവും നൽകിയാണ് ദൂരികരിച്ചത.് പഠിപ്പിക്കാൻ വേണ്ടി കൂടുതൽ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചപ്പോൾ പഴയ സംശയങ്ങൾ കൂടുതൽ കരുത്തോടെ ഉയർന്നു വരാൻ തുടങ്ങി. ഗ്രന്ഥങ്ങൾ പരതി അവയ്‌ക്കൊക്കെ പിന്നീട് സ്വയം ഉത്തരം കണ്ടെത്തി. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് സ്ത്രീകൾക്കും നേതൃത്വം നൽകാം എന്നു സ്വയം ബോധ്യപ്പെടുകയും 2018 ജനുവരി 26 ന് അത് നടപ്പിലാക്കുകയും ചെയ്തു. അതിനുശേഷം അവർ ആദ്യനബി വചനങ്ങളെ തള്ളിക്കളഞ്ഞു. പിന്നീട് ഖുർആനിനെ തള്ളിപ്പറഞ്ഞു. ഒടുവിൽ തീർത്തും യുക്തിവാദിയായി. ഇപ്പോൾ യുട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ ഏറെ പ്രേഷകരുള്ള യുക്തിവാദ പ്രാസംഗികയാണ് ജാമിദ.

ഈ യാത്രയിൽ ജാമിദ അനുഭവിച്ച ദുരിതങ്ങൾ ഏറെയാണ്. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടു. പലതരം പീഡനങ്ങൾ. രണ്ടു തവണ വീടു കയറി ആക്രമണം. ടിപ്പറിടിച്ചു വധിക്കാൻ ശ്രമം. സോഷ്യൽ മീഡിയയിലെ ഭീഷണിയും അപമാനവും വേറെ. ശവത്തിനു മുകളിൽ ജാമിദയുടെ തല പിടിപ്പിച്ച ചിത്രങ്ങൾ വരെ സോഷ്യൽ മീഡിയയിൽ പ്ര്ചരിച്ചു. ജൂതന്മാരുടെ പിണിയാളെന്ന ആരോപണം ആദ്യംതന്നെ പതിച്ചു. സംഘപരിവാറിന്റെ പാവയെന്നും യുക്തിലാദികളുടെ കളിപ്പാട്ടമെന്നും വിളികൾ പിന്നെയും കേട്ടു. എങ്കിലും തന്റെ ബോധ്യങ്ങൾ തേടിയുള്ള യാത്ര തുടരുകയാണ് ജാമിദ ടീച്ചർ.

പി.ടി. മുഹമ്മദ് സാദിഖ്: കുട്ടിക്കാലവും കുടുംബത്തിന്റെ മതപരായ ഒരു പശ്ചാത്തലവും എങ്ങിനെയായിരുന്നു?


Related Articles