ഹിംസയുടെ ഭാഷകൾ

തമിഴ് സാഹിത്യത്തിലെ, രണ്ടു ജീവിതരീതിയിൽപ്പെട്ട എഴുത്തുകാർ--ചേരൻ രുദ്രമൂർത്തിയും പെരുമാൾ മുരുകനും തമ്മിലുള്ള സംവാദം. സംവാദത്തെ നയിക്കുന്നത് മലയാള സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ.

ടി.ഡി. രാമകൃഷ്ണൻ: തമിഴ് സാഹിത്യരംഗത്തെ വളരെ പ്രശസ്തരായ രണ്ടെഴുത്തുകാരാണ് ഈ സംവാദത്തിലുള്ളത്. ശ്രീലങ്കൻ തമിഴ് സാഹിത്യത്തിലെ ഏറെ ശ്രദ്ധേയനായ കവി ചേരൻ രുദ്രമൂർത്തിയാണ് ഒരാൾ. തന്റെ ഇടപെടലുകളിലൂടെ, എഴുത്തിലൂടെ പ്രതിരോധത്തിന്റെ വലിയ സാധ്യതകൾ തേടുന്ന എഴുത്തുകാരനാണ് ചേരൻ രുദ്രമൂർത്തി. കാനഡയിൽ ജോലിചെയ്യുന്നു. മലയാളി വായനാസമൂഹത്തിന് വളരെ പരിചിതനായ പെരുമാൾ മുരുകനാണ് മറ്റൊരാൾ. അദ്ദേഹത്തിന്റെ മിക്ക കൃതികളും മലയാളത്തിൽ വിവർത്തനം ചെയ്യപ്പെടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എഴുത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവന്ന രാഷ്ട്രീയമായ പ്രശ്‌നങ്ങൾ, സമൂഹത്തിൽ നേരിടേണ്ടിവന്ന പ്രശ്‌നങ്ങൾ, എല്ലാം കേരളത്തിൽ വളരെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലേതിനെക്കാൾ കൂടുതൽ പെരുമാൾ മുരുകനെ പിന്തുണയ്ക്കുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും വന്നിട്ടുള്ളത് കേരളത്തിൽനിന്നായിരിക്കാം. ഞങ്ങളെല്ലാവരും എഴുതുകയും നിരവധി വേദികളിൽ അദ്ദേഹത്തിനുവേണ്ടി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ് ഈഴത്തെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഈ സംവാദം തുടരണമെന്നു വിചാരിക്കുന്നു. ആഭ്യന്തരയുദ്ധത്തിനുശേഷം തമിഴ് ഈഴത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സാഹിതീയ പ്രതിരോധം സാധ്യമായിട്ടുണ്ടോ? എന്താണ് തമിഴ് ഈഴത്തിന്റെ ഇപ്പോഴത്തെ അവസ്ഥ? രാഷ്ട്രീയമായും ജനാധിപത്യ പരമായും സാഹിത്യപരമായിട്ടുമുള്ള പ്രതിരോധത്തിന്റെ സ്ഥിതിയെന്താണ്?


Related Articles