മോശവത്സലം ശാസ്ത്രിയാർ

History

മോശവത്സലം ശാസ്ത്രിയാർ


''നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തീടേണമേ...'' മോശവത്സലം ശാസ്ത്രിയാരുടെ ഈ വരികൾ ഒരിക്കലെങ്കിലും ആലപിക്കാത്ത ക്രൈസ്തവർ കേരളത്തിലുണ്ടാവില്ല. മോശവത്സലം ശാസ്ത്രിയാർ ജനിച്ചിട്ട് 175 വർഷം തികയുന്നു.

ക്രിസ്തീയ ആരാധനകളിൽ സംഗീതത്തിനും ഗാനങ്ങൾക്കും സവിശേഷ പ്രാധാന്യമുണ്ട്. കേരളത്തിലെ അതിപുരാതന ക്രൈസ്തവരായ സുറിയാനിക്കാർ സുറിയാനി ഭാഷയിലെ ഗീതങ്ങൾ വിവർത്തനം ചെയ്ത് ഉപയോഗിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മിഷനറിമാരുടെ ആഗമനത്തോടെ പുതിയൊരു സംഗീതം ക്രൈസ്തവർക്കിടയിൽ പ്രചരിച്ചു. ഇംഗ്ലീഷ് ഗീതങ്ങൾ മലയാളത്തിലാക്കി ഇംഗ്ലീഷ് പാട്ടിന്റെ ഈണത്തിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾ പാടാൻ തുടങ്ങി. തുടർന്ന് മലയാള ഭാഷയിലും ക്രിസ്തീയ ഗാനങ്ങൾ ആവിർഭവിച്ചു. ക്രൈസ്തവ ഗാനരചയിതാക്കളിൽ ഏറ്റവും പ്രശസ്തർ മോശവത്സലം ശാസ്ത്രിയാരും സാധുകൊച്ചുകുഞ്ഞു ഉപദേശിയുമാണ്. സാമൂഹിക പരിഷ്‌കർത്താവ്, ബഹുഭാഷാ പണ്ഡിതൻ, കവി, ചിത്രകാരൻ തുടങ്ങിയ നിലകളിൽ ശാസ്ത്രിയാർ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സാധാരണക്കാരന്റെ ഭാഷയിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ച ആദ്യ കവി, സാമൂഹിക നവോത്ഥാനത്തിന് തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ്, പ്രസംഗകലയിൽ മൂടിചൂടാ മന്നൻ... മോശവത്സലം ശാസ്ത്രിയാരുടെ കഴിവുകളുടെ പട്ടിക ഏറെ നീണ്ടതാണ്. ജനനം തെക്കൻ തിരുവിതാംകൂറിലായിരുന്നെങ്കിലും മധ്യതിരുവിതാംകൂറിലും മലബാറിലും ശാസ്ത്രിയാർ പ്രശസ്തനായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട ശാസ്ത്രിയാരെ കത്തോലിക്കരും യാക്കോബായക്കാരും ലത്തീൻകാരും ആദരിച്ചിരുന്നുവെന്നത് വിസ്മരിക്കാനാകാത്ത വസ്തുതയാണ്.

അന്തോണി അരുളാനന്ദമായപ്പോൾ


Related Articles