കൗടില്യങ്ങളുടെ കറുത്തരാത്രി

History

കൗടില്യങ്ങളുടെ കറുത്തരാത്രി


നാലര നൂറ്റാണ്ടുകാലത്തെ സംഭവബഹുലമായ ചരിത്രത്തിനു നേരേ വാതിൽ കൊട്ടിയടച്ച് മുഹമ്മദ് ഇസ്മയിൽ ഉറങ്ങാൻ പോയി. വാതിലനപ്പുറത്ത് അവസാന വിശ്വാസിയും പള്ളിവളപ്പ് കടന്ന് വീടുകളിലേക്ക് മടങ്ങുകയാണ്. ഇശാഅ് നമസ്‌കാരനന്തരം പള്ളി അങ്ങനെ വിജനമായി. ഗേറ്റിൽ തനിച്ചായ പൊലീസുകാരൻ നിഗൂഢമായ മയക്കത്തിലേക്ക് വഴുതിവീണു.

പള്ളിക്കുള്ളിലെ വിളക്കുകളെല്ലാം അണച്ച് മുഅദ്ദിൻ മുഹമ്മദ് ഇസ്മയിൽ തന്റെ കിടക്ക തട്ടിക്കുടഞ്ഞ് വലിച്ചിട്ടു. ഉയരം കുറഞ്ഞ, ഉറച്ച ശരീരമുള്ള ഒരു കറുമ്പനാണ് അദ്ദേഹം. നീണ്ട കുർത്തയും ലുങ്കിയുമാണ് പതിവുവേഷം. വർഷങ്ങളായി ബാബറി മസ്ജിദിന്റെ മിനാരങ്ങളിൽ നിന്ന് പ്രതിധ്വനിക്കുന്ന ബാങ്ക്‌വിളി ശബ്ദം അദ്ദേഹത്തിന്റേതാണ്. അയോധ്യക്കു മേൽ മൂടൽമഞ്ഞിന്റെ ഇരുൾകമ്പളം വീണു. സൂചികുത്തുന്ന തണുപ്പിൽ മൂടിപ്പുതച്ച് ഇസ്മയിൽ ഉറക്കമായി.

നേരം അർധരാത്രിയോട് അടുക്കുന്നു. എന്തോ ഭാരമുള്ളത് വന്നുവീഴുന്നതുപോലുള്ള ശബ്ദം കേട്ട് ഇസ്മയിൽ ഞെട്ടിയുണർന്നു.


Related Articles