ഫുക്കോ കണ്ട ഇറാനിയൻവിപ്ലവം

History

ഫുക്കോ കണ്ട ഇറാനിയൻവിപ്ലവം


''സ്‌ഫോടനാത്മകശേഷിയുള്ള ഒരു ഊർജ്ജസ്രോതസ്സാണ് ഇസ്‌ലാം. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരു പ്രദേശത്തെയാകെ ജ്വലിപ്പിക്കാനും അസ്ഥിരഭരണകൂടങ്ങളെ നിഷ്‌കാസിതമാക്കാനും എത്ര സുദൃഢമായതിനെയും അസ്വസ്ഥമാക്കാനും സാധിക്കുന്നതാണ്. ഇസ്‌ലാം എന്നത് ഒരു സാദാ മതം അല്ല, മറിച്ച് ഒരു സമ്പൂർണ ജീവിതപദ്ധതിയാണ്. ചരിത്രത്തിലും സംസ്‌കാരത്തിലും ബന്ധിതമാണ് അത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ഉൾച്ചേരലിൽനിന്ന് വലിയൊരു സ്‌ഫോടനാത്മക ശക്തി അതിൽനിന്നും ഉണ്ടാകാം. അതേപോലെതന്നെ പാലസ്തീനിയൻ ജനങ്ങളുടെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കാൻ ഇതിനു സാധിച്ചേക്കും, അറബ് ജനത അത് പ്രചോദിതമാക്കിയിട്ടില്ലെങ്കിൽകൂടി. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ് പ്രസ്ഥാനങ്ങളേക്കാൾ ശക്തമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചലനാത്മകത രൂപപ്പെടുകയാണെങ്കിൽ എന്തൊക്കെയാണ് സംഭവിക്കുക?''

കഴിഞ്ഞ കാലത്തിലെ ഏതെങ്കിലും ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരുടെ വാക്കുകളാണ് ഈ ഉദ്ധരിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. റാഡിക്കൽ വിപ്ലവകാരിയും വിഖ്യാത ഫ്രഞ്ച് തത്ത്വചിന്തകനുമായിരുന്ന സാക്ഷാൽ മിഷേൽ ഫുക്കോയുടെ വാക്കുകളാണിവ. "A powder keg called Islam' എന്ന തലക്കെട്ടിൽ 1979 ഫെബ്രുവരിയിൽ "corriere della sera'' എന്ന ഇറ്റാലിയൻ പത്രത്തിൽ ഫുക്കോ എഴുതിയ ലേഖനത്തിൽനിന്നാണ് മേൽ ഉദ്ധരിച്ച വരികൾ. ''ഇസ്‌ലാം 1979-ൽ ജനങ്ങളുടെ മനസ്സിനെ മയക്കുന്ന കറുപ്പല്ല, മറിച്ച് വ്യക്തമായും ആത്മാവില്ലാത്തവരുടെ ലോകത്തെ ആത്മാവാണ്'' എന്ന് മാർക്‌സിന്റെ പ്രസിദ്ധമായ 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് തുടങ്ങുന്ന 1843-ലെ വാക്യത്തെ ഉദ്ധരിച്ച് ഫുക്കോ പറഞ്ഞു. 1979-ൽ Liberation എന്ന പാരിസിയൻ പത്രപ്രതിനിധികളായ ക്ലയർബ്രിയർ, പിയർ ബ്ലാൻഷറ്റ് എന്നിവരോടുള്ള സംഭാഷണമദ്ധ്യേയാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഇറാനിയൻ വിപ്ലവം (1979)


Related Articles