കേസരി ബാലകൃഷ്ണപിള്ള, പി. ഗോവിന്ദപിള്ള, എം. ഗോവിന്ദൻ, സച്ചിദാനന്ദൻ, കെ.ജി.എസ്., ആത്മഹത്യചെയ്യുകയോ രക്തസാക്ഷികളാവുകയോ തീർത്തും നിഷ്‌ക്രിയരാവുകയോ ചെയ്ത സകലമാനവിപ്ലവകാരികളും ചൊല്ലിയാട്ടത്തിലൂടെ, കളിയരങ്ങുകളിലൂടെ, അന്നത്തെ യുവത്വത്തെ തീപ്പിടിപ്പിച്ച സകലമാന മുതിർന്ന, കുട്ടിക്കവികളും ഓരോരോ കൽകഷണങ്ങളായി എന്റെ മുന്നിലിരിപ്പുണ്ട്. കൂടാതെ ഞങ്ങളുടെ സ്വന്തം സംഭാവനയായ സ്ത്രീ സ്വാതന്ത്ര്യവാദികൾ, ഫെമിനിസ്റ്റുകൾ അഥവാ ഫെമിനിച്ചികൾ, ഇവരുംകൂടെ 1980-കളുടെ ജിഗ്സോപസിൽ പൂർത്തീകരണത്തിലെ പീസുകളാണ്. : 1970-80 കളിലെ കേരളത്തിലെ സാംസ്‌കാരിക യുവത്വത്തിന്റെ ഓർമ്മകളിലൂടെ, '80കളുടെ പുസ്തക പ്രസാധനശാലയായ 'മൾബറി'യുടെ പ്രതിനിധി എഴുതുന്നു
