അംബേദ്കറുടെ തെരഞ്ഞെടുപ്പുകൾ

History

അംബേദ്കറുടെ തെരഞ്ഞെടുപ്പുകൾ


ഡോക്ടർ അംബേദ്കറുടെ പൊതുപ്രവർത്തനത്തിന്റെ (1916-1956 ) ഒന്നാം പാദം അവസാനിക്കുമ്പോൾ– അദ്ദേഹത്തിന്റെ ആദ്യ ഭാര്യ രമാബായിയുടെ വേർപാടിന് അഞ്ചു മാസത്തിനു ശേഷം-അദ്ദേഹം നടത്തിയ നാസിക്ക് പ്രഖ്യാപനം ചരിത്രപ്രാധാന്യമുള്ളതായിരുന്നു. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിപ്പിക്കുന്നതിൽ ബ്രിട്ടീഷ് സർക്കാരിനെ കൊണ്ടുചെന്നു എത്തിച്ച നേട്ടം കൈവരിച്ചു ലോകശ്രദ്ധ നേടിക്കഴിഞ്ഞ സമയം. പൂനാ കരാറിലൂടെ ഗാന്ധിയുടെ രാഷ്ട്രീയ അഭീഷ്ടത്തിനു രാജ്യ സ്നേഹത്തിന്റെ പേരിൽ വഴങ്ങിയെങ്കിലും ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ച സമയം. സ്വതന്ത്ര വ്യതിരിക്ത അടിസ്ഥാനജന രാഷ്ട്രീയം ഇന്ത്യയിൽ ഉരുത്തിരിയുന്ന സന്ദർഭം. എല്ലാ വിഭാഗം ഇന്ത്യക്കാരും അംബേദ്ക്കറുടെ വാക്കുകൾക്ക് കാത് ഓർത്തിരുന്ന കാലം. അപ്പോഴാണ് 1935 ഒക്ടോബര് 13 നു, ""നിർഭാഗ്യവശാൽ ഞാൻ ഹിന്ദുവായി ജനിച്ചു. എന്നാൽ ഞാൻ ഹിന്ദുവായി മരിക്കേല്ല'' എന്ന ഇടിമുഴക്കം പോലുള്ള പ്രഖ്യാപനം നാസിക്കിലെ Yeolaയിൽ നടന്ന ഡിപ്രെസ്ഡ് ക്ലാസ് കോൺഫെറൻസിൽ അദ്ദേഹം ഉയർത്തിയത്. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ വളരെയേറെ കോളിളക്കമുണ്ടാക്കിയ ആ പ്രഖ്യാപനത്തിന്റെ നാൾവഴികളും അതിനു ശേഷം ഉണ്ടായ നിർണ്ണായക ചുവടുവയ്പുകളുമാണ് ഈ ലേഖനം പരിശോധിക്കുന്നത്.

മതപരിവർത്തന ചിന്തനാസിക്ക് പ്രഖ്യാപനത്തിനു മുമ്പ്‌

തുടക്കം 1916 മെയ് 9–ന് അമേരിക്കയിലെ കൊളംബിയ സർവ്വകലാശാലയിൽ ഒരു സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം ആയിരുന്നു. ജാതിയുടെ നിർവചനവും സവിശേഷതകളും പ്രവർത്തന രീതിയും അദ്ദേഹം വസ്തുനിഷ്ഠമായി ഈ പ്രബന്ധത്തിൽ തെളിവുകളുടെ പിൻബലത്തിൽ വിശകലനം ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പുതന്നെ ജാതിയെ സംബന്ധിച്ച കൃത്യമായ അക്കാഡമിക് ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ധാരണ നൽകിയ സുശക്തമായ അടിത്തറയുടെ പുറത്താണ് ഡോക്ടർ അംബേദ്കർ ജാതിനശീകരണത്തിന്റെ വിവിധ മാർഗ്ഗങ്ങളെപ്പറ്റി ചർച്ച ചെയ്തതും പല കർമ്മപരിപാടികൾ കൈക്കൊണ്ടതും.


Related Articles