നെഞ്ചുവേദനയുമായി അത്യാഹിത വിഭാഗത്തിലെത്തുന്ന 20-30 ശതമാനം രോഗികൾക്കും ഹൃദ്രോഗസംബന്ധിയല്ലാത്ത നെഞ്ചുവേദനയുള്ളതായാണ് കാണാറുള്ളത്. രോഗിയെ ഈ അവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി വളരെ വിശദമായി പഠിക്കുന്നതിലൂടെയും, സൂക്ഷ്മമായി പരിശോധന നടത്തുന്നതിലൂടെയും ഹൃദ്രോഗ സംബന്ധിയായതും അല്ലാത്തതുമായ നെഞ്ചുവേദനയെ അനായാസം തിരിച്ചറിയാൻ സാധിക്കുന്നു.
ഇതിന് ചികിത്സകനെ സഹായിക്കുന്നതിനായി പല ആധുനിക പരിശോധനാ സംവിധാനങ്ങളും ഇന്ന് സുലഭമാണ്. എങ്കിലും, ചില അവസരങ്ങളിൽ മറ്റവയവങ്ങളിൽ നിന്നുത്ഭവിക്കുന്ന വേദന ഹൃദ്രോഗം മൂലമാണെന്നും, ഹൃദയാഘാതത്തോടനുബന്ധിച്ച വേദന മറ്റ് അവയവങ്ങളിൽ നിന്നാണെന്നും തെറ്റിദ്ധരിക്കപ്പെടാം.
അതുകൂടാതെ പരിശോധകനെ കുഴയ്ക്കുന്ന മറ്റൊരു പ്രതിഭാസം, മാനസിക പിരിമുറുക്കങ്ങളെത്തുടർന്ന് നെഞ്ചുവേദന അനുഭവപ്പെടുന്നു എന്ന് പറയുന്നതാണ്. ശാരീരിക അവയവങ്ങളെ ബാധിക്കുന്ന രോഗാവസ്ഥകളെത്തുടർന്നുള്ള നെഞ്ചുവേദന പരിശോധിച്ച് മനസ്സിലാക്കുവാൻ ഭിഷഗ്വരന് അനായാസം സാധിക്കുമ്പോൾ, ഇത്തരത്തിലുള്ള സൈക്കോജനിക് നെഞ്ചുവേദന വേർതിരിച്ചെടുക്കുന്നത് അത്യധികം വിഷമകരമാണ്.
ങ്ങൾ
