കൊവിഡിന്റെ രണ്ടാം വ്യാപനത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും സാമൂഹ്യ സുരക്ഷാമിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബി മുഹമ്മദ് അഷീൽ സംസാരിക്കുന്നു.
സോഫിയ ബിന്ദ്: കഴിഞ്ഞ വർഷം തുടക്കം മുതൽ കൊവിഡ് നമ്മുടെ കൂടെയുണ്ട്. ഇപ്പോൾ രണ്ടാം തരംഗം, കൊവിഡ്‌സുനാമി എന്നെല്ലാം വിശേഷിപ്പിക്കുന്ന രീതിയിൽ വ്യാപനം അതിവേഗതയിലാണ്. എന്താണ് ഇതിനുള്ള പ്രതിവിധി? ലോക്ഡൗൺകൊണ്ട് ഇതിനെ പിടിച്ചുനിർത്താനാകുമോ?
ഡോ. മുഹമ്മദ് അഷീൽ: കൊവിഡിന്റെ കഴിഞ്ഞ തരംഗവും ഈ തരംഗവും തമ്മിലുള്ള വ്യത്യാസമെന്താണെന്നുവച്ചാൽ, കഴിഞ്ഞതിൽ നമ്മുടെ മുന്നിലുണ്ടായിരുന്ന ഏകമാർഗം പരമാവധി ആളുകളിൽരോഗം വരാതെ നോക്കുക, വരുന്നവരെ ചികിത്സിക്കുക എന്നതു മാത്രമായിരുന്നു. അത് നമ്മൾ വിജയകരമായി ചെയ്തു, അതുകൊണ്ടാണ് ആദ്യതരംഗം കഴിഞ്ഞപ്പോൾ, ഇന്ത്യയിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ട് പോലും അവസാനം മാത്രം എണ്ണത്തിൽ വർധനവ് വന്നത്. ആദ്യതരംഗത്തിൽ. 10.6 ശതമാനം പേർക്കേ കൊവിഡ് വന്നിട്ടുണ്ടായിരുന്നുള്ളൂ. അതിന്റെ മറ്റൊരുവശമെന്താണെന്നു വച്ചാൽരണ്ടാമത്തെ തരംഗത്തിലേയ്ക്ക് പോകുമ്പോൾ 89 ശതമാനം പേരിൽബാധിക്കാമെന്ന് സംശയിക്കാം. ഇതിൽനമുക്കുണ്ടായ ഗുണം 89 ശതമാനം എന്നത് കുറയ്ക്കാനും പറ്റും. അത് വാക്‌സിനേഷനിലൂടെ പ്രതിരോധമുണ്ടാക്കാൻസാധിക്കുകയും, ഗുരുതരമായ രോഗാവസ്ഥ ഇല്ലാതാക്കാനും മരണമില്ലാതിരിക്കാനും ശ്രമിക്കുക എന്നതിലൂടെയായിരുന്നു. അതിൽ വിജയിക്കുകയും ചെയ്തു. പാരമ്യത്തിലെത്തുന്നത് ഇല്ലാതാക്കുക (deny the peak) എന്നതാണ് ആദ്യഘട്ടത്തിൽ നമ്മൾ ഉദ്ദേശിച്ചതെങ്കിൽ ഈ ഘട്ടത്തിൽ crush the curve ആണ് ലക്ഷ്യമിടുന്നത്.
