എൽ.ജി.ബി.റ്റി മലയാളി

Gender

എൽ.ജി.ബി.റ്റി മലയാളി


സ്വവർഗ്ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച്, സ്വന്തം മേൽവിലാസവും ഛായയും വെളിപ്പെടുത്തിക്കൊണ്ട് കേരളത്തിൽനിന്ന് ആദ്യമായി ഒരാൾ ഒരു അഭിമുഖസംഭാഷണത്തിനു തയ്യാറാവുകയാണ്; കോഴിക്കോട്ടുകാരനായ കിഷോർകുമാർ. അപൂർവ്വമായി ചില ട്രാൻസ്ജൻഡറുകൾ ഇപ്രകാരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെണ്ടങ്കിലും, ഒരു സ്വവർഗ്ഗാനുരാഗി ആദ്യമായാണ്.

അനിൽകുമാർ കെ എസ്, രശ്മി ജി: സ്വവർഗ്ഗാനുരാഗത്തെക്കുറിച്ച് എറെ എഴുതുകയും സ്വതന്ത്രമായി നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ആളാണ് താങ്കൾ. സ്വന്തം ജീവിത പശ്ചാത്തലം ഒന്നു സൂചിപ്പിക്കാമോ?

കിഷോർകുമാർ: ഞാൻ ഒരു കോഴിക്കോടുകാരനാണ്. സ്വവർഗ്ഗപ്രേമിയാണ്. കമ്പ്യൂട്ടർ സയൻസിൽ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും ബി.ടെക്, ഐ.ഐ.ടി. കാൺപൂരിൽ നിന്നും എം.ടെക് ബിരുദം എന്നിവ നേടി. ദീർഘകാലം കോർപ്പറേറ്റ് ലോകത്ത് ഐ.ടി പ്രൊഫഷണലായി ജോലി ചെയ്തു. ഇതിൽ പത്തുവർഷക്കാലം യു.എസ്.എ യിൽ ആയിരുന്നു. ഇപ്പോൾ തിരിച്ചെത്തി കോഴിക്കോട് ജീവിക്കുന്നു. സ്വവർഗ്ഗാനുരാഗം, സിനിമ, സംഗീതം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് എഴുതാറുണ്ട്. ജയൻ ചെറിയാന്റെ കബഡി സ്‌കേപ്‌സ് (KaBody Scapes) എന്ന പുതിയ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള സംഘടനയായ ക്വിയറള (Queerala)യിൽ പ്രവർത്തനസഹായങ്ങൾ ചെയ്യുന്നു.


Related Articles