സമരകാലത്തെ ജെ.എൻ.യു. മുസ്‌ലിം

Education

സമരകാലത്തെ ജെ.എൻ.യു. മുസ്‌ലിം


സമകാലിക ഇന്ത്യയിലെ കാമ്പസുകളിൽ മുസ്‌ലിം ജീവിതങ്ങൾ എങ്ങനെയൊക്കെ കടന്നുവരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ ലേഖനം. ഭരണകൂടത്തിന്റെയും ദേശീയതയെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങളുടെയും സാമൂഹിക മുൻവിധികളുടെയും ഭാരം പേറുന്ന ഒരു സാമൂഹിക സ്ഥാനം എന്ന നിലയിൽമുസ്‌ലിം എന്ന നാമം പേറുന്ന അനിശ്ചിതാവസ്ഥകൾ വിശദമായിത്തന്നെ അന്വേഷിക്കപ്പെടേതു്.

ഇതെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസ്‌ലിം സാമൂഹികസ്ഥാനത്തുനിന്ന് ഒരാൾ എഴുതുമ്പോൾ ഉാവുന്ന പ്രതിസന്ധികൾ ധാരാളമു്. കാമ്പസിൽ നിങ്ങൾ ഒരു മുസ്‌ലിം എന്ന് ബ്രാൻഡ് ചെയ്യപ്പെടുമ്പോൾ ഉാവുന്ന പ്രതിസന്ധികൾ പലതാണ്. അത്തരം ഭീഷണികൾ ഉള്ളതോടൊപ്പംതന്നെ ഇതെഴുതുക എന്നതൊരു സാഹസികതകൂടിയാണ്. അതുകൊുതന്നെ എന്റെതന്നെ വ്യക്തി അനുഭവവും സാമൂഹികചരിത്രവും മുൻ നിറുത്തിയാണ് ഇതെഴുതുന്നത്.

എല്ലാവർക്കുംവേി സംസാരിക്കുന്ന, എല്ലാവരുടെയും ശബ്ദമായി മാറാൻ കഴിവുള്ളവർ ഇന്ത്യയിലെ സവർണ സാമൂഹിക സ്ഥാനത്തുനിന്ന് വരുന്നവർ മാത്രമാണ് എന്ന് ദീർഘമായ സംവാദങ്ങളിലൂടെ നാം തിരിച്ചറിയുന്നു. അതുകൊുതന്നെ സാമൂഹിക അടയാളങ്ങൾ ഉള്ളവരായിത്തന്നെ രാഷ്ട്രീയം പറയാൻ തയാറാവേ ഒരു സാഹചര്യം നിലവിലു് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ എഴുത്ത് വ്യക്തി/സാമൂഹിക അനുഭവങ്ങളിലൂടെ വികസിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതെന്റെ കാഴ്ചയാണ്. ഇതിന്റെ സാധ്യതയും ന്യൂനതയും എന്റേതു മാത്രമാണ്. ഇത് മുസ്‌ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ പൊതുധാരയിൽ നിലനിറുത്തുന്ന നിശ്ശബ്ദതയുടെ ഇടങ്ങൾ (zone of silence‑) ഭേദിക്കാനുള്ള ശ്രമങ്ങൾ ആയി ഇതു കാണണം .


Related Articles