രാവിലെ എണീറ്റതും രണ്ടു ദിവസമായുള്ള പതിവ് തെറ്റിക്കാതെ ഡ്രൈൻ ബാഗിലേക്ക് നോക്കി. തലേന്നത്തേതിനേക്കാൾ അളവ് കുറഞ്ഞിരിക്കുന്നു. അവൻ നല്ല ഉറക്കത്തിലാണ്, പൂർണിമയും.
നേഴ്സ് വന്ന് എൻഎസിന്റെ ബോട്ടിൽ മാറ്റി. രാവിലെ വാങ്ങാനുള്ള മരുന്നുകളുടെ ചാർത്തു തന്നു. എഴുതിയതിലെ ഡയപ്പറും ഗ്ലൗസും ഒഴിവാക്കാൻ ആവശ്യപ്പെട്ടു.
നേഴ്സ് തന്ന ലിസ്റ്റുമായി കാസ്പിൽ പോയി മരുന്ന് വാങ്ങി വന്നപ്പോഴേക്കും ജോഷ്വാ സാറും അനിമേഴ്സ് സാറും റൗണ്ട്സിന് വന്നിരുന്നു. എന്നെ കണ്ടപ്പോൾ ജോഷ്വാ സർ അടുത്തേക്ക് വിളിച്ചു.
“ഡ്രൈൻ കുറഞ്ഞിട്ടുണ്ട്. നാളെ ആ ട്യൂബും റിമൂവ് ചെയ്യാം.”
