പതിവുപോലെ പകലിൽ ഞാൻ നേരത്തേ എണീറ്റു. ചായ, ഡയപ്പർ, മരുന്ന്... എല്ലാം വാങ്ങിച്ചു. പാത്തോളജിയിൽ ചെന്ന് സർജറിക്കുശേഷം ബയോപ്സിക്കു കൊടുത്തതിന്റെ റിസൾട്ട് വാങ്ങിച്ചു. തിരിച്ച് പോസ്റ്റ് ഓ.ടി.ക്ക് മുന്നിൽ എത്തിയപ്പോഴേക്കും ജോഷ്വാ സാർ റൗണ്ട്സിന് വന്നിരുന്നു. ഒപ്പം അനിമേഴ്സ് സാറും അഖിലും ഫർഹാനും പിന്നെ പേരറിയാത്ത രണ്ടുപേരും ഉണ്ടായിരുന്നു.
അകത്തുകയറി അവനെ കണ്ട് തിരിച്ചിറങ്ങിയ ജോഷ്വാ സാർ എന്നെ അടുത്തേക്ക് വിളിച്ചു.
“ഇന്നലെ രാത്രി മുതൽ പ്രശാന്ത് നോർമ്മലാണ്. മിടിപ്പും ബിപിയും ഒക്കെ സ്റ്റേബിൾ.”
എപ്പോഴാണ് റൂമിലേക്ക് മാറ്റുക എന്ന എന്റെ ആശങ്ക നാവിൽ മുളപൊട്ടുംമുമ്പ്
