യുദ്ധപർവ്വം, അഞ്ചാം ദിവസം

Column

യുദ്ധപർവ്വം, അഞ്ചാം ദിവസം


മൺസൂൺ ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. കറുത്തിരുണ്ട പകൽ. അതികാലത്തെ ഉറക്കത്തിൽ നിന്ന് വിടുതൽ വാങ്ങി. നേഴ്സ് ഓ.ടി.ക്ക് പുറത്തുവരികയും പോസ്റ്റ് ഓ.ടി.യിൽ ഒബ്സർവേഷനിൽ കിടക്കുന്ന രോഗികളിൽ പലരുടെയും ബൈസ്റ്റാന്റേഴ്സിനെ വിളിക്കുകയും ചെയ്യുന്നു. അതെല്ലാം നോക്കിയിരിക്കുന്നതിനിടയ്ക്ക് നേഴ്സ് എന്നെയും വിളിച്ചു.

“ത് പെട്ടന്ന് വാങ്ങി വരണം.”

ഞാൻ അവർ നീട്ടിയ കടലാസ് വാങ്ങിനോക്കി. കെ.ടി.എന്നിൽ (ചെർപ്പുളശ്ശേരിയിലെ ഏറ്റവും വലിയതും പഴയതുമായ മെഡിക്കൽ ഷോപ്പാണ് കെ.ടി.എൻ. ചെർപ്പുളശ്ശേരിക്കാർക്കും സമീപവാസികൾക്കുമിടയിൽ ‘ലോകത്ത് എവടെ എഴുത്യെ മരുന്നും കെ.ടി.എന്നിക്കിട്ടും’ എന്നൊരു ചൊല്ലുതന്നെയുണ്ട്) നിന്ന പ്രവൃത്തിപരിചയത്തിൽ അതിലെഴുതിയത് വായിച്ചെടുത്തു.

ഹെപ്പാരിൻ 25000...


Related Articles