യുദ്ധപർവ്വം പതിനാറാം ദിവസം

Column

യുദ്ധപർവ്വം പതിനാറാം ദിവസം


വയറിലൊട്ടിക്കിടക്കുന്ന ബാഗിന്റെ അപകർഷതയിലും അവൻ ചിരിച്ചുതുടങ്ങിയിരിക്കുന്നു. കരച്ചിൽ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവിന്റെ യാഥാർത്ഥ്യമായിരിക്കാം ചിരിയുടെ ലോകത്തിലേക്കുള്ള മടക്കത്തിനു കാരണം. എന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ച, ആഗ്രഹിച്ച ഒരാൾക്ക് വിധിയുടെ മുഖത്തുനോക്കി ചിരിക്കാനല്ലാതെ മറ്റെന്തിനാണ് കഴിയുക.

വൈലോപ്പിള്ളിക്കവിതപോലെ,

“പുഞ്ചിരി ഹാ കുലീനമാം കള്ളം.”

വരുന്ന കോളുകൾക്കെല്ലാം അവൻ റെസ്പോണ്ട് ചെയ്യുന്നു. ആശുപത്രിയിലുള്ളവരെ വിളിച്ച് മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്നു. അതിനിടയിലെല്ലാം എന്റെ സ്ഥിരം ആശുപത്രിനിഷ്ഠകൾ നടക്കുന്നുണ്ടായിരുന്നു.


Related Articles