ഞാൻ എഴുന്നേറ്റേപ്പോഴേക്കും അവനും എഴുന്നേറ്റ് കഴിഞ്ഞിരുന്നു. കുറച്ചുനേരം പരസ്പരം എന്തൊക്കെയോ സംസാരിച്ചു. അവന്റെ ഉള്ളിൽ നുരഞ്ഞുപൊന്തുന്ന അപകർഷതയുടെ വ്യാപ്തി തിരിച്ചറിയാൻ എനിക്ക് പ്രയാസമുണ്ടായിരുന്നില്ല. വയറിനോടു ചേർന്ന് ഒരു ബാഗ് വച്ച് ജോലിക്ക് പോകേണ്ടിവരുന്ന, ഏതുനിമിഷവും ബാഗിൽ മലം നിറഞ്ഞ് മാറ്റേണ്ടിവരുന്ന, ബാഗും മലവും മറ്റുള്ളവരിൽനിന്ന് മറച്ച് ജീവിക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന് അപകർഷതയല്ലാതെ മറ്റെന്തുണ്ടാവാൻ...
“അമ്മയോട് പറഞ്ഞോ?”
“ഇല്ല, യ്യല്ലെ പറയണ്ടാ പറഞ്ഞെ...”
“പറയാം അതാ നല്ലത്. അല്ലെങ്കിൽ കാണുമ്പോ ചെലപ്പോ അവർക്ക് പ്രയാസാവും. വിളിച്ച് താ...”
