നേരം പുലരുമ്പോൾ ഓപ്പറേഷൻ തിയേറ്ററിനുമുന്നിലെ കസേരയിൽ ഞാൻ മാത്രം. നേഴ്സ് വന്ന് ചായ കൊണ്ടുവരാൻ പറഞ്ഞു. ചായ വാങ്ങി വന്നപ്പോഴേക്കും പൂർണ്ണിമ തിയേറ്ററിനുമുന്നിലേക്ക് വന്നിരുന്നു. ഞങ്ങൾ രണ്ടുപേരും പോസ്റ്റ് ഓ.ടി.യിൽ കയറി അവനെ കണ്ടു. ഒരു അധികാവയവം തുന്നിച്ചേർക്കപ്പെട്ട് കിടക്കുന്ന ഏട്ടൻ. എന്റെ കണ്ണിൽ ചുടുനീർ നിറയുന്നതും പതിയെ ഒഴുകുന്നതും ഞാനറിഞ്ഞു.
പുറത്തുവന്നതിനുശേഷം പൂർണ്ണിമയ്ക്കുള്ള പ്രഭാതഭക്ഷണം വാങ്ങിക്കൊണ്ടുവന്നു. അതിനിടയ്ക്ക് അമ്മ വിളിച്ചു.
“ഏട്ടൻ എവടെ?”
“ഇവടെ കെടക്ക്ണ്‌ണ്ട്.”
