യുദ്ധപർവ്വം, പതിനൊന്നാം ദിവസം

Column

യുദ്ധപർവ്വം, പതിനൊന്നാം ദിവസം


ആശുപത്രിയുടെ ഔദ്യോഗിക വേഷം വാങ്ങിക്കാനുള്ള കടലാസുതുണ്ടുമായി നേഴ്സ് വന്നു. അവൻ അനന്യസാധാരണമായ വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നു. അധികം താമസിക്കാതെ അവൻ നീലവസ്ത്രത്തിനുള്ളിലേക്ക് ചേക്കേറി. അന്ന് സിടി എടുക്കാൻ കൊണ്ടുപോയത് ഓ.ടി.യിലേക്കാണ്. അപ്പോൾ തലേന്ന് ബിന്ദുചേച്ചി പറഞ്ഞത് എന്റെ മനസ്സിൽ തീത്തിറയാടി. കനൽച്ചീളുകൾ മനസ്സിൽ തറഞ്ഞു. 

കുറേനേരത്തിനു ശേഷം ജോഷ്വ സാർ ഓ.ടി.യ്ക്ക് പുറത്തുവന്നു. സാറിന്റെ മുഖത്തെ അസാധാരണമായ ഭാവപ്പകർച്ച എന്നിലെ ആശങ്കയുടെ തോത് വർദ്ധിപ്പിച്ചു. എന്റെ നെഞ്ചിടിപ്പിന്റെ താളം മുറുകി. എന്റെ അടുത്ത് വന്ന് മുഖത്തുനോക്കാതെ സാർ പറഞ്ഞു:

“നമ്മൾ ഉള്ളിൽ കട്ട്ചെയ്ത് ജോയിൻ ചെയ്തിടത്ത് ചെറിയൊരു ലീക്കുണ്ട്. ആ ലീക്കിലൂടെ ഇപ്പോൾ മലം കുടലിൽനിന്ന് പുറത്തുവരുന്നുണ്ട്. അങ്ങനെ ഇൻഫക്റ്റഡ് ആയതുകൊണ്ടാണ് പനിയും വേദനയും നിൽക്കാത്തത്.”

“സാർ, ഇനി എന്താ ചെയ്യ...”


Related Articles