യുദ്ധപർവ്വം, പത്താംദിവസം

Column

യുദ്ധപർവ്വം, പത്താംദിവസം


എഴുന്നേറ്റതും പതിവുപോലെ ഡ്രൈൻ ബാഗിലാണ് കണ്ണു തറച്ചത്. ക്രമാതീതമായി ഡ്രൈനിന്റെ അളവ് കൂടിയിരിക്കുന്നു. ഇപ്പോൾ നിറം മുന്തിരിച്ചാറിന്റേതല്ല. ഇളം മഞ്ഞനിറം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു തവണപോലും സാധാരണ വിധത്തിൽ ശോധന ഉണ്ടായിട്ടില്ല. രാവിലെ ചെറിയ തോതിൽ പനിയുണ്ടായി, വയറുവേദനയും. ഡ്രൈൻ ഇളം മഞ്ഞയിൽനിന്ന് കടുംമഞ്ഞയിലേക്ക് മാറുകയും ദുർഗന്ധം പുറപ്പെടുവിക്കുകയും അസാധാരണമാം വിധം അളവ് വർദ്ധിക്കുകയും ചെയ്തു.

“ഡാ, ഇവര്ക്ക് എന്തോ കൈയബദ്ധം പറ്റീട്ട്ണ്ട്. വയറൊക്കെ വേദനിക്കണൂ...”

അവൻ അസ്വസ്ഥനായി. ഭയവും വേദനയും അവന്റെ ഉടലിലും മനസ്സിലും വ്യാപിക്കുന്നത് ഞാൻ അറിഞ്ഞു. ഒരു പകർച്ചവ്യാധിപോലെ അവനിൽനിന്ന് എന്നിലേക്ക് പകരുന്നതായി എനിക്ക് തോന്നി. ഫ്ലൂയിഡ് മാറ്റിയിടാൻ വന്ന നേഴ്സിനോട് എന്റെ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, അതെല്ലാം ഡോക്ടേഴ്സ് പറയും എന്ന രീതിയിൽ എന്തോ ഒഴുക്കൻ മറുപടിയേ അവരിൽനിന്ന് ഉണ്ടായുള്ളൂ.


Related Articles