പുസ്തകമോഷണമെന്ന കല 

Column

പുസ്തകമോഷണമെന്ന കല 


ഗുരു നിത്യചൈതന്യയതി പുസ്തകങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമാവാം. എന്നാൽ ഇത് ഞാൻ പറയുന്നതല്ല. അദ്ദേഹം എന്നോട് നേരിട്ട് പറയുകയും പിന്നീട് ഒരു ലേഖനത്തിൽ എഴുതുകയും ചെയ്ത കാര്യമാണ്.‘ദൈവമേ ഈ പുസ്തകങ്ങൾ' എന്ന ലേഖനത്തിൽ യതി ഇങ്ങനെ എഴുതുന്നു:

“സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ മൂന്നു പുസ്തകങ്ങളെ മോഷ്ടിച്ചിട്ടുള്ളൂ. രണ്ടെണ്ണം ഹാവായ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരെണ്ണം സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും. മൂന്നും ഇന്ത്യൻ പുസ്തകങ്ങളായിരുന്നു എന്നതാണ് അത്ഭുതം. ഒരു വർഷം മുഴുവൻ ഞാൻ അതിൻ്റെ കുറ്റബോധവുമായി നടന്നു. പിന്നെ രണ്ടു പുസ്തകങ്ങൾ മാപ്പു ചോദിക്കാതെ തിരിച്ചുകൊടുത്തു. കിട്ടാത്ത പുസ്തകങ്ങളുടെ ഫോട്ടോകോപ്പി എടുക്കുവാൻ ഇപ്പോൾ നിഷ്പ്രയാസം കഴിയുന്നതു കൊണ്ട് പുസ്തകമോഷണം എന്ന കല വളർത്തേണ്ടെന്നു ഞാൻ തീരുമാനിച്ചു. അന്ത്യനാളിൽ ദൈവം എന്നോട്, നീ മോഷ്ടിച്ചിട്ടുണ്ടോ? എന്നു ചോദിച്ചാൽ, ഒന്നു വിക്കിയിട്ട്, ഇല്ല തമ്പുരാനെ എന്നു ഞാൻ ധൈര്യമായി പറയും.” (പേജ് 672 -യതിസാരസർവസ്വം - ഡിസി ബുക്സ് - 2023)


Related Articles