നിശ്ശബ്ദവായനകൾ

Column

നിശ്ശബ്ദവായനകൾ


"ഉറക്കെ വായിച്ചു പഠിക്കെടാ" അച്ഛൻ്റെ ശബ്ദം.
"ഉറക്കെ വായിക്കു മോനേ" അമ്മയുടെ ശബ്ദം.

വായന തുടങ്ങിയ ആ കുട്ടിക്കാലത്ത് കേട്ടുപരിചയിച്ച ഈ ശബ്ദങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. പാഠപുസ്തകങ്ങളായാലും വല്ല കഥപുസ്തകമായാലും പത്രമായാലും വായിക്കുന്നത് ഉച്ചത്തിലായിരിക്കണം എന്നത് ബാല്യകാലം മുതലേ കേട്ടു ശീലിച്ച ഒരു നിബന്ധനയായിരുന്നു. വായനയെന്നാൽ ഉച്ചത്തിലാവണം എന്ന ഒരു ബോധം - ഒരുവേള വായിക്കാതെ, പുസ്തകത്തിൽ കണ്ണുവെച്ച് പറ്റിക്കുകയാണോ എന്നവർ സംശയിച്ചിരുന്നുവോ? അറിയില്ല. അതല്ല, ഉറക്കെ വായിക്കുമ്പോഴാണ് കാര്യങ്ങൾ മനസ്സിലേക്ക് കടക്കുക എന്നൊരു അറിവ് അവർക്കുണ്ടായിരുന്നതുമാവാം. ഇതിന് എന്തെങ്കിലും ശാസ്ത്രീയടിസ്ഥാനമുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഉറക്കെ വായിച്ചുള്ള ശീലം ജീവിതവഴിയിലെവിടെയോ വെച്ച് എനിക്ക് നഷ്ടമായി. ഇപ്പോൾ അപൂർവ്വമായേ വായിക്കുന്നത് മറ്റൊരാളറിയുകയുള്ളൂ. മുതിർന്നതിനു ശേഷമുള്ള ശീലം നിശ്ശബ്ദവായനയാണ്. അതിൽ ഞാൻ പൂർണ്ണ തൃപ്തനുമാണ്. എത്രനേരം വേണമെങ്കിലും നിശ്ശബ്ദമായി വായിച്ചുകൊണ്ടിരിക്കാം.

വായനയുടെ ചരിത്രത്തിൽ ഇതെങ്ങനെയൊക്കെയാവും സംഭവിച്ചിരിക്കുക? ആദ്യമൊക്കെ ആളുകൾ എങ്ങനെയാണ് വായിച്ചിട്ടുണ്ടാവുക? എപ്പോഴാണ് ഇതിനൊരു പരിണാമം നടന്നിരിക്കുക? ഇതറിയാനായി വായനയെക്കുറിച്ചുള്ള പ്രധാനപ്പെട്ട പുസ്തകങ്ങൾ ചിലതൊക്കെ ഞാൻ പരിശോധിച്ചിട്ടുണ്ട്. അങ്ങനെ അറിയാനിടയായ ഒരു സംഭവം രസകരമാണ്.


Related Articles