ഭഗവദ്ഗീതയിലെ ഒരു സംസ്കൃത ശ്ലോകം പറഞ്ഞുകൊണ്ടു തുടങ്ങാം. ഗീതയുടെ അവസാന ഭാഗത്ത് (പതിനെട്ടാമദ്ധ്യായത്തിലെ 63-ാമത്തെ ശ്ലോകം) ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നതാണ് ഇത്.
"ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യദ്ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു."
കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഇതിനെ ഇങ്ങനെ മലയാളത്തിൽ പരിഭാഷപ്പെടുത്തി.
“ഗൂഢത്തിലും ഗൂഢമാമീജ്ഞാനം നിന്നോടു ചൊല്ലി ഞാൻ
എല്ലാം വിചാരിച്ചുനോക്കിയിച്ഛിക്കും പോലെച്ചെയ്യെടോ.”
