‘പാവങ്ങൾ’ക്ക് ഒരു ജീവചരിത്രമുണ്ട്

Column

‘പാവങ്ങൾ’ക്ക് ഒരു ജീവചരിത്രമുണ്ട്


ജീവചരിത്രം എന്നത് സാഹിത്യത്തിലെ ഒരു പ്രധാന വിഭാഗം തന്നെയാണ്. ജീവചരിത്രം എന്നാൽ വ്യക്തികളുടെ ജീവിതത്തെ വാക്കുകളിലൂടെ അടുക്കും ചിട്ടയോടും കൂടി ഭംഗിയായി അടയാളപ്പെടുത്തുക എന്നതാണ്. സംഭവബഹുലമായ വലിയ ജീവിതങ്ങളാണ് നല്ല ജീവചരിത്രങ്ങൾക്ക് വിഷയമാവുക. ആയിരക്കണക്കിന്  മികച്ച ജീവചരിത്രങ്ങൾ ഇതിനകം രചിക്കപ്പെട്ടിട്ടുണ്ട്. 

എന്നാൽ പുസ്തകങ്ങൾക്കും ജീവചരിത്രം ആവാമോ ? 

ഒരു ജീവചരിത്രം എഴുതാൻ മാത്രം സംഭവബഹുലമായ കാര്യങ്ങൾ ഏതെങ്കിലും പുസ്തകങ്ങളുടെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. 

മഹാന്മാരായ വ്യക്തികളുടേതു പോലെ, മഹത്തായ പുസ്തകങ്ങൾക്കും ജീവചരിത്രമാവാം. പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന തത്ത്വശാസ്ത്ര ഗ്രന്ഥത്തിന് ഒരു ജീവചരിത്രം എഴുതപ്പെട്ടിട്ടുണ്ട്. ‘Plato's Republic: A Biography’. എഴുതിയത് സൈമൺ ബ്ലാക്ക്ബേൺ. കാൾ മാർക്സിൻ്റെ ‘ദാസ് കാപ്പിറ്റൽ' എന്ന വിശ്രുത സാമ്പത്തിക ശാസ്ത്ര ഗ്രന്ഥത്തിനെക്കുറിച്ചും ഒരു ജീവചരിത്രം ഉണ്ടായിട്ടുണ്ട്. ഫ്രാൻസിസ് വീൻ എഴുതിയ ‘Marx's Capital: A Biography' എന്ന പുസ്തകം. ഡാർവിൻ്റെ ‘ഒറിജിൻ ഓഫ് സ്പീഷീസ്’’ എന്ന ശാസ്ത്ര ഗ്രന്ഥത്തിനും ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജാനെറ്റ് ബ്രൗണേ എഴുതിയ ‘Darwin's Origin of Species- A Biography'. തോമസ് പെയിനിൻ്റെ ‘റൈറ്റ്സ് ഓഫ് മാൻ' എന്ന പുസ്തകത്തിൻ്റെ ജീവചരിത്രം എഴുതിയത് ക്രിസ്റ്റഫർ ഹിച്ചെൻസാണ്. ഇതു പോലെ മതഗ്രന്ഥങ്ങളായ ഖുറാനും ബൈബിളിനും ജീവചരിത്ര ഭാഗ്യമുണ്ടായിട്ടുണ്ട്. 


Related Articles