എഡിറ്റർ ഹാജരുണ്ടോ?

Column

എഡിറ്റർ ഹാജരുണ്ടോ?


“ആയിടയ്ക്ക് കോഴിക്കോട്ട് വലിയൊരു ശ്വാനപ്രദർശനം നടന്നു. ഇന്ത്യയിലേക്കും വെച്ച് പ്രാധാന്യമുള്ള ഒന്ന്. അതേക്കുറിച്ച് പടങ്ങളൊക്കെ ചേർത്ത് ഒരു ലേഖനം കിട്ടി. അങ്ങനെ ഏതു വിഷയത്തെക്കുറിച്ചും ലേഖനമെഴുതുന്ന ചില വിദഗ്ധന്മാരുണ്ട്. അതിലാരോ ഒരാളാണ് എഴുതിത്തന്നത്. പ്രൂഫ് നോക്കുന്നതിനിടയിൽ ഒരിടത്ത് എനിക്കൊരു പ്രശ്നം തോന്നി. തിരിച്ച് വായിച്ചുനോക്കിയപ്പോൾ ഒരു പരമാബദ്ധം കണ്ണിൽ പെട്ടു. ബുൾഡോഗിനെ വിവരിച്ചിരിക്കയാണ്. കാളയും നായയും തമ്മിൽ ഇണചേർന്നുണ്ടായതെന്ന്!  കണ്ണിൽപ്പെട്ടില്ലായിരുന്നെങ്കിൽ... ബുൾഡോഗിനെപ്പറ്റി ശരിക്കുമുള്ള വിവരം തേടി ഞാൻ കോഴിക്കോട്ടെ പുസ്തകക്കടകളിലൊക്കെ അന്ന് കയറിയിറങ്ങി. ഏതോ ഒരിടത്തുവെച്ച് Care & Training of Dogs എന്നൊരു പുസ്തകം കിട്ടി. അതിൽ നോക്കി ലേഖനം തിരുത്തി പ്രസിദ്ധീകരിച്ചു. ഇങ്ങനെ വലിയ ഉത്തരവാദിത്തം ആ ജോലിയിലുണ്ടായിരുന്നു.” എഡിറ്റർ എന്ന ജോലിയെക്കുറിച്ച് ഒരഭിമുഖ സംഭാഷണത്തിനിടെ ഞാൻ  ചോദിച്ചപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  ചേർന്നപ്പോഴുണ്ടായ അനുഭവം ഓർത്തെടുക്കുകയായിരുന്നു, എം.ടി.

ആഴ്ചപ്പതിപ്പിലെ ജോലിയേറ്റെടുക്കുമ്പോൾ പത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാരിയർ എംടി വാസുദേവൻ നായർ എന്ന സഹപ്രവർത്തകന് നൽകിയ ഉപദേശം കൂടി നോക്കുക: “എംടീ, വലിയ വലിയ ആളുകളായിരിക്കും എഴുതുന്നത്. അവരൊക്കെ കേമന്മാർ ഒക്കെത്തന്നെ. എന്നാലും നമ്മൾ സൂക്ഷിച്ചു വായിക്കണം. പലതും അവരുടെയൊന്നും ശ്രദ്ധയിൽ പെട്ടെന്നുവരില്ല. പിന്നെ വളരെ കട്ടിയായ ലേഖനങ്ങൾ എഴുതുന്നവരുണ്ടാവും. നമുക്ക് വായിച്ചാൽ മനസ്സിലാവാത്തത് വായനക്കാർക്കും കൊടുക്കരുത്. വെട്ടിത്തിരുത്തി ശരിയാക്കണം.” 

എഡിറ്ററുടെ ധർമ്മത്തെപ്പറ്റി ചിന്തിച്ചപ്പോൾ എം ടി വാസുദേവൻ നായർ എന്ന വലിയ പത്രാധിപർ പറഞ്ഞ ഈ സംഗതികൾ ഒർമ്മയിൽ വന്നു. 


Related Articles