സിനിമയെഴുതാൻ ആഗ്രഹിച്ച ടോൾസ്റ്റോയ്

Cinema

സിനിമയെഴുതാൻ ആഗ്രഹിച്ച ടോൾസ്റ്റോയ്


But the films! They are wonderful! We have the sea, the coast, the city, the palace –and in the palace there is tragedy. (Leo Tolstoy)

മികച്ച എഴുത്തുകാരൻ, തത്ത്വചിന്തകൻ, സാമൂഹ്യ പരിഷ്കർത്താവ്, സമാധാനവാദി തുടങ്ങിയ വിശേഷണങ്ങൾക്കകത്ത് ഒതുങ്ങാതെ, വൈവിദ്ധ്യപൂർണ്ണമായ സംഭാവനകൾവഴി അന്താരാഷ്ട്രരംഗത്ത് എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ലിയോ ടോൾസ്റ്റോയ് (Lev Nikolayevich Tolstoy, 1828-1910), പലപ്പോഴും ഒരു പ്രവാചകന്റെ രൂപത്തിലാണ് വായനക്കാരിലെത്തുന്നത്. റിയലിസ്റ്റിക്ക് രചനയുടെ ഉത്തമദൃഷ്ടാന്തങ്ങളായി,റഷ്യൻ ജീവിതാവിഷ്കാരത്തിന്റെയും ചരിത്രാഖ്യാനത്തിന്റെയും ഉദാത്തമാതൃകകളായി ലോകം എക്കാലവും വിശേഷിപ്പിക്കുന്ന "അന്നാ കരീനിനാ' (Anna Karenina), "യുദ്ധവും സമാധാനവും' (War and Peace), "ഉയർത്തെഴുന്നേൽപ്പ്' (Resurrection) എന്നീ ബൃഹദ് നോവലുകളും, "ഇവാൻ ഇല്യിച്ചിന്റെ മരണം' (Death of Ivan Ilyich), "ദ ക്രൂറ്റ്സ്ർ സോണറ്റ' (The Kreutzer Sonata), "ദ ഫോർജ്ഡ് കൂപ്പൺ' (The Forged Coupon) തുടങ്ങി ജീവിതത്തിന്റെ സൂക്ഷ്മമായ കാഴ്ചകളിലേക്ക് വായനക്കാരെ എത്തിക്കുന്ന നോവലെറ്റുകളും, "ഫാദർ സെർഗിയസ്' (Father Sergius), "ടു ഹസ്സേഴ്സ്' (Two Hussars) പോലുള്ള നിരവധി കഥകളും, "എ കൺഫഷൻ' (A Confession) പോലുള്ള തത്ത്വശാസ്ത്രരചനകളും വഴി ഒരു നൂറ്റാണ്ടിനിപ്പുറവും ലോകമെമ്പാടുമുള്ള വായനക്കാരെ മഹാനായ ടോൾസ്റ്റോയ് സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം ദർശനങ്ങളാൽ മഹാത്മാഗാന്ധിയെപ്പോലുള്ളവർക്ക് വഴിതെളിച്ചുകൊടുത്ത ടോൾസ്റ്റോയ്,ജീവിതം മുഴുവൻ കടുത്ത മാനസിക സംഘർഷങ്ങളാൽ അസ്വസ്ഥനായിരുന്നു. എഴുത്തിലും ചിന്തയിലും മറ്റ് പ്രവർത്തനങ്ങളിലും ഒരു പ്രവാചകനെപ്പോലെ മറ്റുള്ളവർക്ക് മുമ്പെ സഞ്ചരിച്ചിരുന്ന ടോൾസ്റ്റോയ്, സിനിമയുണ്ടാക്കാൻ പോകുന്ന സ്വാധീനത്തെക്കുറിച്ച് ഏറെ ചിന്തിക്കയും ആ ചിന്തകൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നുവെന്ന വസ്തുത അത്ഭുതത്തോടെയാണ് സാഹിത്യ-സിനിമാലോകങ്ങൾ ഇന്ന് തിരിച്ചറിയുന്നത്.

പവർ ഓഫ് ഡാർക്‌നസ്സ് (1909)
പവർ ഓഫ് ഡാർക്‌നസ്സ് (1909)

Related Articles